കുവൈത്തേസേഷന്‍; പ്രവാസികളുടെ തിരിച്ചുപോക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയാണ് പ്രവാസികളുെട മടങ്ങിപ്പോക്ക് മൂലം ഏറെ പ്രയാസത്തിലായിട്ടുള്ളത്
കുവൈത്തേസേഷന്റെ ഭാഗമായുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതായി റിപ്പോർട്ട്. ജോലികൾ ഇല്ലാതായി പ്രവാസികൾ മടങ്ങുന്നതും കുടുംബത്തെ നാട്ടിലേക്ക് അയക്കുന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങൾ എല്ലാ മേഖലകളെയും ബാധിക്കുന്നതായാണ് റിപ്പോർട്ട്.
ചില്ലറ വിൽപന മേഖല, വസ്ത്ര വ്യാപാരം, വിദ്യാഭ്യാസം, വാഹനം, റിയൽ എസ്റ്റേറ്റ് എന്നിവയെ എല്ലാം പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കം ബാധിക്കുന്നുണ്ടെന്നാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. കുവൈത്തൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും വന്നതോടെ ആയിരക്കണക്കിന് ആൾക്കാരാണ് വിവിധ തൊഴിൽ മേഖലകളിൽ നിന്ന് മടങ്ങുന്നത്.
പുതിയ നിയന്ത്രണങ്ങളെ തുടർന്ന് ചിലർ കുടുംബത്തെ നാട്ടിലേക്ക് വിടുേമ്പാൾ മറ്റ് ചിലർ ജോലി തന്നെ അവസാനിപ്പിച്ച് മടങ്ങുകയാണ് ചെയ്യുന്നത്. എക്സ്പാറ്റ് ഇൻസൈഡർ അടുത്തിടെ നടന്ന പഠനത്തിൽ പ്രവാസികളെ സംബന്ധിച്ച് പ്രയാസമുള്ള രാജ്യങ്ങളിൽ ഒന്നായാണ് കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടത്. ലോകതലത്തിൽ 68ാം സ്ഥാനമാണ് കുവൈത്തിനുള്ളത്.
ചെലവ് കുറക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സർവകലാശാലകളും സ്കൂളുകളും പ്രവാസികളെ കുറക്കുന്നുണ്ട്. ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. രണ്ട് വർഷത്തിനിടെ ചികിത്സ ചെലവിലുണ്ടായ വർധന, സബ്സിഡി കുറച്ചതിനെ തുടർന്നുള്ള ഇന്ധന വില വർധന, പുതിയ വിസ നിയന്ത്രണങ്ങൾ, നികുതി ഏർപ്പെടുത്താനുള്ള സാധ്യത തുടങ്ങിയവയെല്ലാം പ്രവാസികളുടെ ജീവിത ചെലവിൽ വർധനയുണ്ടാക്കുകയും. പലർക്കും കുടുംബങ്ങളെ നാട്ടിലേക്ക് വിടേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ഇതേതുടർന്ന് ഉപഭോക്തൃ സാധനങ്ങളുടെ വിൽപനയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ വേനൽക്കാലത്ത് വിൽപനയിൽ വലിയ വർധനയാണ് ഉണ്ടാകാറുള്ളതെങ്കിൽ ഇത്തവണ നേരിയ മാറ്റം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എൻ.ബി.കെ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജൂലൈ മാസത്തിൽ ഉപഭോക്തൃ സാധനങ്ങൾക്കായുള്ള ചെലവാക്കലിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. കാറുകൾ, ഫർണിച്ചർ തുടങ്ങിയവക്കുള്ള ആവശ്യകതയിൽ വലിയ വർധനയുണ്ടായില്ല. അതേസമയം, ഇലക്ട്രോണിക്സ് മേഖല വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയാണ് പ്രവാസികളുെട മടങ്ങിപ്പോക്ക് മൂലം ഏറെ പ്രയാസത്തിലായിട്ടുള്ളത്. പല താമസ കേന്ദ്രങ്ങളിലും ഫ്ലാറ്റുകൾ വാടകക്ക് എന്ന ബോർഡുകൾ പ്രദർശിപ്പിച്ചിരിക്കുന്ന അവസ്ഥയാണ്.
Adjust Story Font
16