Quantcast

ജോർദാന് കുവൈത്തിന്റെ 30 കോടി ഡോളറിന്റെ വായ്പ സഹായം

40 വർഷ തിരിച്ചടവ് കാലാവധിയിലാണ് വായ്പ അനുവദിക്കുന്നത്. തിരിച്ചടവ് കാലാവധി 15 വർഷം കൂടി നീട്ടാനും അവസരമുണ്ട്

MediaOne Logo

Web Desk

  • Published:

    20 Sep 2018 6:34 PM GMT

ജോർദാന് കുവൈത്തിന്റെ 30 കോടി ഡോളറിന്റെ വായ്പ സഹായം
X

ജോർഡന് കുവൈത്ത് 30.7 കോടി ഡോളർ വായ്പ നൽകുന്നു. ഇതുസംബന്ധിച്ച കരാറിൽ കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറും ജോർഡൻ സർക്കാറും ഒപ്പുവെച്ചു. 40 വർഷ തിരിച്ചടവ് കാലാവധിയിലാണ് വായ്പ അനുവദിക്കുന്നത്.

തിരിച്ചടവ് കാലാവധി 15 വർഷം കൂടി നീട്ടാനും അവസരമുണ്ട്. 17 വായ്പകൾ ചേർന്നാണ് 30.7 കോടി ഡോളർ നൽകുക. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടന്ന ചടങ്ങിൽ കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറ് ഒാപറേഷൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മർവാൻ അൽ ഗാനിമും ജോർഡൻ പ്ലാനിങ് ആൻറ് ഇൻറർനാഷനൽ കോപറേഷൻ മന്ത്രാലയം ആക്ടിങ് സെക്രട്ടറി ജനറൽ സിയാദ് ഉബൈദാത്തും വായ്പ കരാറിൽ ഒപ്പുവെച്ചു.

ജോർഡന് പ്രയാസമേറിയ സാഹചര്യങ്ങളിലെല്ലാം സഹായിക്കുന്ന കുവൈത്തിന് സിയാദ് ഉൈബദാത്ത് നന്ദി അറിയിച്ചു. 208 ജൂണിൽ നടന്ന മക്ക സമ്മിറ്റിൽ കുൈവത്ത്, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ 250 കോടി ഡോളർ ജോർഡന് സഹായമായി നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു.

TAGS :

Next Story