Quantcast

കുവൈത്ത് പൊതുമേഖലയിലെ  ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നു

രേഖകള്‍ വ്യാജമാണെന്ന് കണ്ടാൽ നിയമനം റദ്ദാക്കുമെന്ന് മാത്രമല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കൈപ്പറ്റിയതെല്ലാം തിരിച്ചുപിടിക്കും

MediaOne Logo

Web Desk

  • Published:

    28 Sep 2018 9:56 PM GMT

കുവൈത്ത് പൊതുമേഖലയിലെ  ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നു
X

കുവൈത്ത് ആരോഗ്യ മന്ത്രാലയം രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരുള്‍പ്പടെയുള്ളവരുടെ അക്കാദമിക സർട്ടിഫിക്കറ്റ് പരിശോധിക്കുന്നു. ഇന്ത്യയിലെ കുവൈത്ത് എംബസിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. . 2016 സെപ്റ്റംബർ രണ്ടുമുതൽ കുവൈത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികതയാണ് പരിശോധിക്കുന്നത്.

രണ്ട് വർഷമായി ഇവർ ഇവിടെ ജോലി ചെയ്യുന്നുവെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് അക്കാദമിക യോഗ്യതയുടെ ആധികാരികത പരിശോധിച്ചിരുന്നില്ല. അടുത്തിടെ ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യമന്ത്രാലയത്തിൽനിന്നും രാജിവെച്ച ഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വയക്തമാക്കിയിട്ടുണ്ട്.

സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന ഉന്നത സമിതിക്കായിരിക്കും ഇതിെൻറ ചുമതല. ആരോഗ്യ മന്ത്രാലയത്തിൽ നിന്നും രാജിവെച്ച ശേഷം മറ്റ് ഉയർന്ന യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സ്വകാര്യ ക്ലിനിക്കുകളും ഫാർമസികളും നടത്തുന്നുണ്ടെങ്കിൽ അവയുടെലൈസൻസുകളും പരിശോധനക്ക് വിധേയമാക്കുന്നതാണ്. മന്ത്രാലയത്തിൽ നിലവിൽ സേവനം ചെയ്യുന്നവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.

സ്വദേശികളും വിദേശികളുൾപ്പെടെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ സർട്ടിഫിക്കറ്റുകളാണ് പ്രത്യേക സമിതി പരിശോധിക്കുന്നത്. വ്യാജമാണെന്ന് കണ്ടാൽ നിയമനം റദ്ദാക്കുമെന്ന് മാത്രമല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കൈപ്പറ്റിയതെല്ലാം തിരിച്ചുപിടിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story