Quantcast

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാപരിശോധനയിൽ നിയമ ലംഘകരായ 124 പേർ പിടിയിലായി

MediaOne Logo

Web Desk

  • Published:

    29 Oct 2018 2:44 AM GMT

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാപരിശോധനയിൽ നിയമ ലംഘകരായ 124 പേർ പിടിയിലായി
X

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാപരിശോധനയിൽ നിയമ ലംഘകരായ നിരവധി പേർ പിടിയിലായി. ആറു ഗവർണറേറ്റുകളിലായി വെള്ളിയാഴ്ച നടന്ന മിന്നൽ പരിശോധനയിലാണ് അനധികൃത താമസക്കാരുൾപ്പെടെ 124 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായവരിൽ 29 പേർ സിവിൽ കേസിലെ പ്രതികളായ പിടികിട്ടാപ്പുള്ളികളാണ്. ബാക്കിയുള്ളവരിൽ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞവരും തൊഴിൽനിയമവും താമസനിയമവും ലംഘിച്ചവരുമുണ്ട്. ആറുപേർ മയക്കുമരുന്ന് കേസിലും മൂന്നുപേർ മദ്യക്കടത്ത് കേസിലും ഉൾപ്പെട്ടവരാണ്.

സമാന്തരമായി ഗതാഗത വിഭാഗം നടത്തിയ വാഹനപരിശോധനയിൽ 250 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 23 വാഹനങ്ങൾ പിടിച്ചെടുത്തു. വ്യാഴാഴ്ച നടത്തിയ ഗതാഗത പരിശോധനയിൽ 2237 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഗുരുതര നിയമലംഘനങ്ങൾ വരുത്തിയ 98 പേരെ അറസ്റ്റ് ചെയ്യുകയും ലൈസൻസില്ലാതെ വാഹനമോടിച്ച ഒമ്പതുപേരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

TAGS :

Next Story