Quantcast

കുവൈത്ത് പാർലമെന്‍റ് ശൈത്യകാല സെഷന് ചൊവ്വാഴ്ച തുടക്കം

സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    30 Oct 2018 2:30 AM GMT

കുവൈത്ത് പാർലമെന്‍റ് ശൈത്യകാല സെഷന് ചൊവ്വാഴ്ച തുടക്കം
X

കുവൈത്ത് പാർലമെന്‍റിന്റെ ശൈത്യകാല സെഷന് ചൊവ്വാഴ്ച തുടക്കമാവും. രാവിലെ പത്തരക്ക് ആരംഭിക്കുന്ന സമ്മളനം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്യും. സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

സ്വദേശിവത്കരണ സമിതി തയാറാക്കിയ പഠന റിപ്പോർട്ട് ചർച്ച ചെയ്യുന്നു എന്നത് കൊണ്ട് തന്നെ ശൈത്യകാല സമ്മേളനം വിദേശികളെ സംബന്ധിച്ച് നിർണായകമാകും. വിദേശികളെ നേരിട്ട് ബാധിക്കുന്നതാണ് റിപ്പോർട്ടിലെ ശിപാർശകൾ ഏറെയും.

പൊതുമേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ആവശ്യമല്ലാത്ത തസ്തികകളിൽ വിദേശികളെ അടിയന്തരമായി ഒഴിവാക്കുക, സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടത്തുക, കുവൈത്തി ബിരുദധാരികളെ നിയമിക്കാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകുക, സ്വദേശികളുടെ താൽപര്യം സംരക്ഷിക്കുന്ന വിധം തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തുക, സ്വകാര്യ കമ്പനികളിൽ നിർബന്ധമായും നിയമിക്കേണ്ട കുവൈത്തികളുടെ എണ്ണം വർധിപ്പിക്കുക, ചില തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കി സംവരണം ഏർപ്പെടുത്തുക, തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

സ്വദേശികളുടെ പൗരത്വ പ്രശ്നം, നികുതി നിർദേശം, പാർലമെൻറ് കൈയേറ്റക്കേസിലെ പ്രതികളായ സിറ്റിങ് എം.പിമാരുടെ അംഗത്വം, തുടങ്ങിയവയും ഈ സെഷനിലെ ചൂടേറിയ ചർച്ചയാവുമെന്നാണ് കരുതപ്പെടുന്നത്.

TAGS :

Next Story