ലിബിയന്‍ പ്രശ്നം യു.എന്നില്‍ ഉയര്‍ത്തി കുവെെത്ത്; പ്രശ്ന പരിഹാരത്തിന് പൂര്‍ണ്ണ പിന്തുണ
‘സുരക്ഷിതമായ ഇടങ്ങളിലേക്ക് പലായനം ചെയ്യുന്നവർ പോലും ആക്രമിക്കപ്പെടുന്നതാണ് ലിബിയയിലെ സാഹചര്യം. ഇതിനു അറുതി വരുത്തണം.’
ലിബിയയിൽ ശാശ്വതമായി സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണെമന്നു കുവൈത്ത് ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടു. സുരക്ഷാ കൗൺസിലിൽ നടന്ന ചർച്ചയിൽ കുവൈത്തിൻറെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ട് വരുന്നതിനു വേണ്ടിയുള്ള മുഴുവൻ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്നും മൻസൂർ അൽ ഉതൈബി വ്യക്തമാക്കി.
സുരക്ഷിതമായ ഇടങ്ങളിലേക്ക് പലായനം ചെയ്യുന്നവർ പോലും ആക്രമിക്കപ്പെടുന്നതാണ് ലിബിയയിലെ സാഹചര്യം. ഇതിനു അറുതി വരുത്തണം. ആയുധധാരികളായ ഭീകരവാദ സംഘടനകളുടെ സാന്നിധ്യമാണ് ലിബിയ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
തലസ്ഥാനമായ ട്രിപ്പോളിയിൽ അടുത്തിടെ നടന്ന പോരാട്ടത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പരസ്പരം പോരടിക്കുന്ന സംഘടനകളിൽ നിന്ന് ആയുധങ്ങൾ തിരിച്ചു പിടിച്ചാൽ മാത്രമേ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂ. ഇക്കാര്യത്തിൽ ഐക്യ രാഷ്ട്ര സഭയുടെ എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ പൊതു സഭയിൽ നടന്ന മറ്റൊരു ചർച്ചയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിവിലിയന്മാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുവൈത്ത് അപലപിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടുള അക്രമങ്ങൾ ലോകത്തിന്റെ എല്ലാഭാഗത്തും വർധിച്ചു വരുന്നതായി അൺ ജനറൽ കൗൺസിലിലെ കുവൈത്തിന്റെ സ്ഥിരം അംഗമായ മുനീറ ദുഐജ് അൽ സബാഹ് ചൂണ്ടിക്കാട്ടി.
Adjust Story Font
16