മയക്കു മരുന്നിനെതിരെ ദേശവ്യാപക കമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങി കുവെെത്ത്
സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗ ശീലം കൂടിവരുന്നതായി മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിൽ മയക്കു മരുന്നു വിപത്തിനെതിനെതിരെ ദേശീയ കാമ്പയിൻ സംഘടിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ-സർക്കാരിതര സംവിധാനങ്ങൾ സംയോജിപ്പിച്ചു കൊണ്ടു മയക്കുമരുന്നിനെതിരെ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എൻ സഹകരണത്തോടെ സംഘടിപ്പിച്ച സിമ്പോസിയത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ പഠന-പരിശീലനകാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ മാസിൻ അൽ ജർറാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാക്കളെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗ ശീലം കൂടിവരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിെൻറ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മാത്രം ഈ വിപത്തിനെ നേരിടാൻ സാധ്യമല്ല. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ സർക്കാറിതര സന്നദ്ധ സംഘടനകൾക്കും ഈ ദൗത്യത്തിൽ നിർണ്ണായ പങ്കുവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് വിപത്തിനെതിനെതിരെ ദേശീയ കാമ്പയിൻ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹും ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹും നിർദേശം നൽകിയിട്ടുണ്ട്. കാമ്പയിൻ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. രക്ഷിതാക്കളും സ്കൂൾ കോളജ് അധികൃതരും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ മഹാ വിപത്തിൽ നിന്ന് യുവാക്കളെ രക്ഷിക്കാനാകുമെന്നും മാസിൻ അൽ ജർറാഹ് കൂട്ടിച്ചേർത്തു.
Adjust Story Font
16