ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും
കുവൈത്തിലേക്കുള്ള ഫിലിപ്പിനോ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നു അൽ ദുർറ ഡൊമസ്റ്റിക് റിക്രൂട്മെന്റ് കമ്പനി അറിയിച്ചു . ഒരു ഫിലിപ്പീനി വേലക്കാരിയെ ലഭ്യമാക്കുന്നതിന് 850 ദീനാറാണ് കമ്പനി ഈടാക്കുക.
ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ അയക്കുന്നത് ഫിലിപ്പീൻ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നത് . ഫിലിപ്പൈൻസ് മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ട് പുതിയ തൊഴിൽ കരാറിന് കുവൈത്ത് അംഗീകാരം നൽകിയതോടെയാണ് കുവൈത്തിലേക്ക് വേലക്കാരികളെ അയക്കാൻ ഫിലിപ്പീൻ സന്നദ്ധമായത്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായുള്ള അൽ ദുർറ കമ്പനിക്കാണ് റിക്രൂട്മെന്റ് ചുമതല. ആദ്യഘട്ടത്തിൽ പരിമിതമായ തോതിലാണ് ഫിലിപ്പീനിൽ നിന്ന് വേലക്കാരികളെ എത്തിക്കുകയെന്നും ആവശ്യം കൂടിവരുന്നതിനനുസരിച്ച് റിക്രൂട്ട്മെൻറിൻറെ തോതു വർധിപ്പിക്കുമെന്നും അൽ ദുർറ ചെയർമാൻ അലി അൽ കന്ദരി അറിയിച്ചു. അതിനിടെ ഫിലിപ്പൈൻസ് പ്രസിഡണ്ട് റോഡിഗ്രോ ഡ്യൂട്ടർട്ടിയുടെ പലതവണ മാറ്റിവെച്ച കുവൈത്ത് സന്ദർശനം ഡിസംബർ ആദ്യവാരം ഉണ്ടാവുമെന്ന് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്രസിഡൻറിന്റെ സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലേക്ക് ഫിലിപ്പൈൻസ് പുതിയ അംബാസഡറെ നിയമിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വിപുലപ്പെടുത്തുന്ന വിവിധ കരാറുകളിൽ ഒപ്പിടുമെന്നും റിപ്പോർട്ടുക.
Adjust Story Font
16