കുവെെത്തിലെ ഇന്ത്യന്‍ എംബസിക്കെതിരെ പ്രവാസി സംഘടന രംഗത്ത്
എംബസിക്കെതിരെ സമഗ്ര അന്വേഷണവും അംബാസിഡര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയും വിദേശകാര്യമന്ത്രാലയത്തോട് സംഘടന ആവശ്യപ്പെട്ടു
കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ പ്രവാസി വരുദ്ധ നിലപാടുകള്‍ക്ക് എതിരെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് അസോസിയേഷന്‍ (ഫിറ) ഭാരവാഹികള്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കിയതായി 'ഫിറ' ഭാരവാഹികള്‍ വ്യക്തമാക്കി.
ഇന്ത്യന്‍ എംബസി രജിസട്രേഷന്‍ റദ്ദാക്കിയ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്ത പൊതുവേദിയാണ് 'ഫിറ'. രജസിട്രേഷന്‍ വിഷയത്തില്‍ നേരത്തെ തന്നെ ഫിറാ ഭാരവാഹികള്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ മന്ത്രാലയം നിയോഗിച്ച ഉദ്യോഗസ്ഥനുമായി ഫിറ ഭാരവാഹികള്‍ ചര്‍ച്ച നടത്തി. എല്ലാവരെയും ഉള്‍കൊണ്ട് ഉചിത പരിഹാരം ഇക്കാര്യത്തിലുണ്ടാകുമെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ ഉറപ്പ്
ഭൂരിപക്ഷം മലയാളികള്‍ ഉള്‍പെടുന്ന പ്രവാസികളെ എംബസി പരിപാപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തുക, വിശേകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ കുവൈത്ത് സന്ദര്‍ശന വേളയില്‍ പരാതികള്‍ ഉന്നയിച്ചവര്‍ക്ക് പിന്നീട് വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങി എംബസിയില്‍ നിന്ന് നേരിടുന്ന പ്രശ്നങ്ങള്‍ ഏറെയുണ്ടെന്ന് ഫിറ കണ്‍വീനര്‍ ബാബു ഫ്രാന്‍സിസ് വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണവും അംബാസിഡര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയും ഫിറ ഭാരവാഹികള്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
Adjust Story Font
16