Quantcast

കുവെെത്ത് മഴക്കെടുതി; നഷ്ടപരിഹാരത്തിന് വിദേശികള്‍ക്കും അപേക്ഷിക്കാന്‍ അവസരം

നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ വിവേചനം ഉണ്ടാകില്ലെന്ന് കുവെെത്ത് മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    24 Nov 2018 2:00 AM GMT

കുവെെത്ത് മഴക്കെടുതി; നഷ്ടപരിഹാരത്തിന് വിദേശികള്‍ക്കും അപേക്ഷിക്കാന്‍ അവസരം
X

കുവൈത്തിൽ മഴക്കെടുതിയെ തുടർന്നു സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് വിദേശികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഷാമിയയിലെ നഷ്ടപരിഹാര അതോറിറ്റി കാര്യാലയത്തിൽ ഞായറാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. ധനകാര്യ മന്ത്രാലയത്തിൻറെ വെബ്സൈറ്റ് വഴിയും അപേക്ഷ നൽകാം. മഴ കാരണം അഭയകേന്ദ്രങ്ങളിലേക്കു മാറി താമസിച്ചവർക്കായിരിക്കും ആദ്യ പരിഗണന. കുവൈത്ത് തൊഴിൽ സാമൂഹ്യക്ഷേമ കാര്യമന്ത്രിയും വെള്ളപൊക്ക ദുരിതാശ്വാസ വിഭാഗം മേധാവിയുമായ ഹിന്ദ് സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്.

മനുഷ്യത്വത്തിന് പേരുകേട്ട രാജ്യമാണ് കുവൈത്ത്. അതിനാൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ വിവേചനം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രിസഭയെടുത്ത തീരുമാനപ്രകാരം മഴ കാരണം മറ്റ് അഭയ കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കേണ്ടിവന്നവരെയാണ് നഷ്ടപരിഹാരം നൽകുമ്പോൾ ആദ്യം പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്നത് എന്ന് അവസാനിപ്പിക്കണമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹങ്ങൾക്കും മറ്റു വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. വീടുകളും കാറുകളും കേടുവന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി ജാബിർ മുബാറക് അൽ സബാഹ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story