വിശപ്പ് അനുഭവിക്കുന്ന 100 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുമായി കുവൈത്ത്
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് കുവൈത്ത് ഭക്ഷണം എത്തിച്ചുനൽകുക
വിശപ്പ് അനുഭവിക്കുന്ന 100 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുമായി കുവൈത്ത്. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് കുവൈത്ത് ഭക്ഷണം എത്തിച്ചുനൽകുക. പദ്ധയുടെ പ്രഖ്യാപനം ഔകാഫ് നീതിന്യായ മന്ത്രി ഡോ. ഫഹദ് അൽ അഫാസി നിർവഹിച്ചു
'വിശപ്പിനെതിരെ മനുഷ്യത്വം' എന്ന പ്രമേയത്തിൽ കുവൈത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം. വികസനത്തിന്‍റെ അപര്യാപ്തതയും യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളുമാണ് ലോകത്ത് പട്ടിണി വിതക്കുന്നതെന്ന് സമ്മേളനത്തിൽ സംസാരിച്ച ജി.സി.സി ജനറൽ സെക്രട്ടറി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി പറഞ്ഞു.
മാനുഷിക സേവനരംഗത്ത് കുവൈത്ത് നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് 100 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതി. യമൻ, സിറിയ, ജോർദാൻ, എത്യോപ്യ, ഘാന, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കുവൈത്ത് നടത്തി വരുന്നത്. സ്കൂളുകൾ, അനാഥാലയങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ, മസ്ജിദുകൾ തുടങ്ങി കുവൈത്ത് സാമ്പത്തിക സഹായത്താൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിരവധിയാണ്. ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്ട്ര സഭ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മാനുഷിക സേവയുടെ ലോക നായക പട്ടം നൽകി ആദരിച്ചിരുന്നു.
Adjust Story Font
16