Quantcast

കുവൈത്ത് സ്വദേശിവത്കരണത്തില്‍ നിന്ന് പള്ളികളെ ഒഴിവാക്കി

ഇമാം, മുഅദ്ദിൻ തസ്തികകളെ സ്വദേശിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഔകാഫ് മന്ത്രാലയത്തിന്‍റെ ആവശ്യം സിവിൽ സർവീസ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    3 Dec 2018 7:29 PM GMT

കുവൈത്ത് സ്വദേശിവത്കരണത്തില്‍ നിന്ന് പള്ളികളെ ഒഴിവാക്കി
X

കുവൈത്തിൽ ഔകാഫ് മന്ത്രാലയത്തിന് കീഴിലെ ഇമാം, ഖത്തീബ്, മുഅദ്ദിൻ തസ്തികകളെ സ്വദേശിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കി. ഇമാം, മുഅദ്ദിൻ തസ്തികകളെ സ്വദേശിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഔകാഫ് മന്ത്രാലയത്തിന്‍റെ ആവശ്യം സിവിൽ സർവീസ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.

ഇമാം, മുഅദിൻ ജോലികൾ ചെയ്യാൻ സ്വദേശികൾ താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ മറ്റ് വകുപ്പുകളിലെ പോലെ ഔഖാഫ് മന്ത്രാലത്തിൽ സ്വദേശിവത്കരണം നടപ്പാക്കുക പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രി നേരിട്ട് കമീഷന് കത്ത് നൽകുകയായിരുന്നു. ഈ ആവശ്യമാണ് കമീഷൻ യോഗം ചേർന്ന് അംഗീകരിച്ചത്. അതേസമയം, രാജ്യത്ത് പുതിയ പള്ളികൾ തുറക്കുകയോ, നിലവിലെ ജീവനക്കാരിലാരെങ്കിലും സേവനം അവസാനിപ്പിക്കുകയോ ചെയ്യാതെ പുതിയ തസ്തികകളിലേക്ക് വിദേശികളെ നിയമിക്കരുതെന്ന് കമീഷൻ നിബന്ധന വെച്ചിട്ടുണ്ട്.

എല്ലാ സർക്കാർ വകുപ്പുകളിലും നിശ്ചിത ശതമാനം വിദേശ ജീവനക്കാരെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്ന് 2017ൽ സിവിൽ സർവിസ് കമീഷൻ പ്രത്യേക ഉത്തരവിറക്കിയിരുന്നു. ഭൂരിപക്ഷം മന്ത്രാലയങ്ങളും നിർദേശം നടപ്പിലാക്കിവരികയാണ്. എന്നാൽ, ഔഖാഫ്, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവ മതിയായ സ്വദേശികളെ ലഭിക്കാത്തതിനാൽ ബുദ്ധിമുട്ട് നേരിടുകയാണ്.

TAGS :

Next Story