Quantcast

കുവൈത്തിൽ ഇത്തവണ ശൈത്യകാല തമ്പ് സീസണ്‍ ഒഴിവാക്കിയേക്കും

ഈ വർഷം തമ്പ് പണിയാൻ അനുമതി നൽകുന്നത് പൂർണ്ണമായി ഒഴിവാക്കുക, സീസൺ ഒരുമാസത്തിൽ പരിമിതപ്പെടുത്തുക എന്നീ രണ്ട് നിർദേശങ്ങളാണ് ശൈത്യകാല തമ്പുകളുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സമിതിക്ക് മുമ്പിലുള്ളത്

MediaOne Logo

Web Desk

  • Published:

    5 Dec 2018 2:49 AM GMT

കുവൈത്തിൽ ഇത്തവണ ശൈത്യകാല തമ്പ് സീസണ്‍ ഒഴിവാക്കിയേക്കും
X

കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാല തമ്പ് സീസൺ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. തുടർച്ചയായ മഴയെ തുടർന്ന് മരുപ്രദേശങ്ങളിൽ കുഴിബോംബുകൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി ഇക്കാര്യം ആലോചിക്കുന്നത്.

ഈ വർഷം തമ്പ് പണിയാൻ അനുമതി നൽകുന്നത് പൂർണ്ണമായി ഒഴിവാക്കുക, സീസൺ ഒരുമാസത്തിൽ പരിമിതപ്പെടുത്തുക എന്നീ രണ്ട് നിർദേശങ്ങളാണ് ശൈത്യകാല തമ്പുകളുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സമിതിക്ക് മുമ്പിലുള്ളത്. അടുത്ത് ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് മുനിസിപ്പൽ സമിതി അംഗം എൻജിനീയർ ഹമൂദ് പറഞ്ഞു. ഇനിയും കുഴിബോംബുകൾ അവശേഷിക്കുന്ന മരുപ്രദേശങ്ങളുടെ മാപ്പുകൾ തയാറാക്കി സമർപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് ഈ വർഷത്തെ തമ്പ് സീസണായി നിശ്ചയിച്ചിരുന്നത്. എന്നാൽ, കുത്തിയൊലിച്ച മഴയിൽ ഗൾഫ് യുദ്ധകാലത്തെ കുഴിബോംബുകൾ പുറത്തുവന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ തൽക്കാലത്തേക്ക്
നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്
. ഈ വർഷം ഇതുവരെ നിയമപ്രകാരമുള്ള ഒരു തമ്പും പ്രവർത്തനം ആരംഭിച്ചിട്ടില്ല. അനധികൃത തമ്പുകൾ കണ്ടെത്തുന്നതിനുള്ള പരിശോധന പ്രത്യേക സംഘത്തിന്‍റെ കീഴിൽ നടന്നുവരികയാണ്. കഴിഞ്ഞവർഷം ഡിസംബറോടെ നൂറുകണക്കിന് തമ്പുകളാണ് രാജ്യത്തി
ന്‍റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിരുന്നത്.

TAGS :

Next Story