കുവെെത്ത് അപകടം; മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു
കുവൈത്ത് എയർ വെയ്‌സിൽ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരണപ്പെട്ടത്
കുവൈത്ത് വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവിന്റെ അപകടമരണത്തിൽ സഹപ്രവർത്തകനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് രെജിസ്റ്റർ ചെയ്തു. ജലീബ് അൽ ശുയൂഖ് പോലീസ് സ്റ്റേഷനിൽ ആണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുവൈത്ത് എയർ വെയ്‌സിൽ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ആനന്ദ് രാമചന്ദ്രൻെറ മരണവുമായി ബന്ധപ്പെട്ടാണ് ജലീബ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തത്. കുവൈത്ത് എയർവെയ്‌സിന്റെ ബോയിങ് 777 വിമാനം ഹാങ്ങറിൽ നിന്ന് പാസഞ്ചർ ഗേറ്റിലേക്കു കൊണ്ട് പോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടിയാണ് അപകടമുണ്ടായത്.
സംഭവം നടക്കുമ്പോൾ പുഷ്ബാക്ക് ട്രാക്റ്റർ ഓടിച്ചിരുന്ന നാല്പത്തിമൂന്നുകാരനായ ഇന്ത്യക്കാരനെതിരെയാണ് മനപ്പൂർവമല്ലാത്ത നരഹത്യ ചാർജ് ചെയ്തിരിക്കുന്നത്. പുഷ്ബാക്ക് ട്രാക്റ്ററിൽ നിന്ന് കോക്പിറ്റിലുള്ളവർക്ക് നിർദേശം നൽകുന്നതിനിടെ ഗ്രൗണ്ടിലേക്ക് തെറിച്ചു വീണ ആനന്ദ് രാമചന്ദ്രൻ വിമാനത്തിന്റെ ചക്രത്തിനിടയിൽ കുടുങ്ങിയാണ് മരിച്ചത്.
Adjust Story Font
16