കുവൈത്തിൽ 161 പേർക്ക് കൂടി കോവിഡ്; രോഗികളുടെ എണ്ണം 1000 കടന്നു
പുതിയ രോഗികളിൽ 104 പേർ ഇന്ത്യക്കാർ. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1154 ആയി.
കുവൈത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1154 ആയി ഉയർന്നു. ഇന്ന് 161 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 104 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി.
പുതിയ രോഗികളിൽ 101 ഇന്ത്യക്കാർ ഉൾപ്പെടെ 124 പേർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ് . ഈജിപ്തിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാരിയടക്കം 31 പേർ യാത്രാ ഹിസ്റ്ററി ഉള്ളവരാണ്. രണ്ടു ഇന്ത്യക്കാർ, കുവൈത്ത്, ബൾഗേറിയ, ഈജിപ്ത്, ഫിലിപ്പൈൻസ് പൗരന്മാർ എന്നിവർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.
133 പേർ ഇതുവരെ രോഗവിമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1020 പേരാണ് ചികിത്സയിലുള്ളത്. 26 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതുവരെ കോവിഡ് ബാധിച്ച് ഒരാൾ മാത്രമാണ് രാജ്യത്ത് മരിച്ചത്.
Adjust Story Font
16