Quantcast

കുവൈത്തിൽ കർഫ്യൂ സമയത്തിൽ റമദാൻ ഒന്ന് മുതൽ മാറ്റം; പൊതു അവധി നീട്ടി

റമദാനിൽ വൈകീട്ട് 4 മണി മുതൽ രാവിലെ 8 വരെ കർഫ്യൂ   

MediaOne Logo

Muneer Ahamed

  • Published:

    20 April 2020 8:37 PM GMT

കുവൈത്തിൽ  കർഫ്യൂ  സമയത്തിൽ റമദാൻ ഒന്ന് മുതൽ മാറ്റം; പൊതു അവധി നീട്ടി
X

തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗത്തിലാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കർഫ്യൂ സമയമാറ്റം ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത് . ഇതനുസരിച്ചു ഏപ്രിൽ 26 വരെ അനുവദിച്ച പൊതു അവധി റമദാൻ കഴിയുന്നത് വരെ തുടരും. മെയ് 28 വരെയാണ് അവധി നീട്ടിയത്. വാരാന്ത്യ അവധികൾ കൂടി കഴിഞ്ഞു മെയ് 31 മുതലാണ് സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക.

റമദാൻ ഒന്ന് മുതൽ കർഫ്യൂ സമയം വൈകീട്ട് നാല് മണി മുതൽ കാലത്തു എട്ടു മണി വരെ ആക്കി പുനഃക്രമീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നോമ്പ് കാലത്തു റെസ്റ്ററന്റുകൾക്കും ഭക്ഷ്യോൽപ്പങ്ങൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും വൈകീട്ട് അഞ്ചു മണി മുതൽ രാത്രി ഒരു മണി വരെ ഹോം ഡെലിവറി സർവീസിനു അനുവാദമുണ്ടായിരിക്കും.

ഇതോടൊപ്പം ജലീബ് അൽ ശുയൂഖ്, മെഹ്ബൂല പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയൊരറിയിപ്പ് വരുന്നത് വരെ തുടരാനാണ് തീരുമാനം. കർഫ്യൂ , ഗാർഹിക നിരീക്ഷണം എന്നിവ ലംഘിക്കുന്നവരുടെ പേര് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താൻ ആഭ്യന്തര, വാർത്താ വിതരണ മന്ത്രാലയങ്ങൾക്കു നിർദേശം നൽകിയിട്ടുമുണ്ട് .

TAGS :

Next Story