കുവൈത്തിൽ 942 പേർക്ക് കൂടി കോവിഡ്; 11 മരണം
പുതിയ രോഗികളിൽ 251 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 13802
കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 942 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 13802 ആയി. പുതിയ രോഗികളിൽ 251 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4561 ആയി.
ഇന്ന് 11 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 107 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 331 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 155 പേർക്കും അഹമ്മദിയിൽ നിന്നുള്ള 239 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 88 പേർക്കും ജഹറയിൽ നിന്നുള്ള 129 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-
- ഫർവാനിയ: 112
- മെഹ്ബൂല : 53
- ജലീബ് അൽ ശുയൂഖ്: 79
- ഫഹാഹീൽ : 46
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4712 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ +240716 സ്വാബ് ടെസ്റ്റുകൾ നടത്തി.
പുതുതായി 203 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3843 ആയി. നിലവിൽ 9852 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 169 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Adjust Story Font
16