Quantcast

ആസ്ട്രസെനക വാക്സിന് പാര്‍ശ്വഫലങ്ങളില്ല; കുവൈത്തില്‍ രണ്ടാം ബാച്ചെത്തി

മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിനുകൾ കൂടി വൈകാതെ കുവൈത്തിൽ എത്തിച്ചേക്കും.

MediaOne Logo

Web Desk

  • Published:

    4 April 2021 3:07 AM GMT

ആസ്ട്രസെനക വാക്സിന് പാര്‍ശ്വഫലങ്ങളില്ല; കുവൈത്തില്‍ രണ്ടാം ബാച്ചെത്തി
X

കുവൈത്തിൽ ഓക്സ്ഫോര്‍ഡ്- ആസ്ട്രസെനക വാക്സിന്‍റെ രണ്ടാം ബാച്ചെത്തി. ഒന്നര ലക്ഷം ഡോസ് വാക്സിനാണ് ശനിയാഴ്ചയെത്തിയത്. ഇന്നുമുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ ഇത് വിതരണം ചെയ്യും.

ഒന്നാമത്തെ ബാച്ചിൽ രണ്ടുലക്ഷം ഡോസ് ഓക്സ്ഫോർഡ്- ആസ്ട്രസെനക വാക്സിൻ ഇറക്കുമതി ചെയ്തിരുന്നു. അടുത്തയാഴ്ച മൂന്നാമത്തെ ബാച്ചുമെത്തിക്കുമെന്നാണ് വിവരം.

ആസ്ട്രസെനക വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുന്നതായി പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾ ഇറക്കുമതി മരവിപ്പിച്ചിരുന്നു. എന്നാൽ, കുവൈത്തിൽ കൊണ്ടുവന്ന ആസ്ട്രസെനക വാക്സിന് പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

വാക്സിൻ ഉപയോഗവും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമാണ് വാക്സിൻ ഇറക്കുമതി ചെയ്യുന്നത്. മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിനുകൾ കൂടി വൈകാതെ കുവൈത്തിൽ എത്തിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.

കുവൈത്തിൽ പുതുതായി 1235 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1339 ആയി. 1264 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. നിലവിൽ 14129 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 239 പേരുടെ നില ഗുരുതരമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story