Quantcast

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ തലസ്ഥാനത്ത് സുരക്ഷാ വീഴ്ച; വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായി സംശയം

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ തലസ്ഥാനത്ത് സുരക്ഷാ വീഴ്ച. പൊലീസിന്റെ വയര്‍ലെസ് സന്ദേശം സ്വകാര്യ സ്ഥാപനത്തിന്റെ വയര്‍ലസില്‍ എത്തി.

MediaOne Logo

Web Desk

  • Published:

    6 Aug 2018 4:27 PM GMT

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ തലസ്ഥാനത്ത് സുരക്ഷാ വീഴ്ച; വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായി സംശയം
X

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ തലസ്ഥാനത്ത് സുരക്ഷാ വീഴ്ച. പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായ സംശയത്തെത്തുടര്‍ന്ന് സ്വകാര്യ സ്ഥാപനത്തില്‍ റെയ്ഡ്. ലൈസന്‍സില്ലാതെ ഉപയോഗിച്ചിരുന്ന വയര്‍ലസ് സെറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

തങ്ങളുടെ വയര്‍ലസ് ഫ്രീക്വന്‍സിയില്‍ മറ്റ് വയര്‍ലസ് സിഗ്നലുകള്‍ ഇടകലരുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം പൊലീസ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അനധികൃത വയര്‍ലസ് സെറ്റുകള്‍ പിടിച്ചെടുത്തത്. കൈമനത്തുള്ള ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്ന് രണ്ട് വയര്‍ലസ് സെറ്റുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചു. ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം ഈ സെറ്റുകള്‍ ഉപയോഗിച്ചിരുന്നത്. അതേസമയം പൊലീസ് സന്ദേശങ്ങള്‍ ചോര്‍ന്നുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

കേന്ദ്ര പൊലീസ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അവരുടെ നിര്‍ദേശമനുസരിച്ചായിരിക്കും മേല്‍ നടപടികള്‍. അതേസമയം, ബൈക്ക് റെയ്ഡുകള്‍ നടത്തുമ്പോഴും അകലെയുള്ള സ്റ്റോറിലേക്കും ആശയവിനിമയത്തിനാണ് വയര്‍ലസ് സെറ്റുകള്‍ ഉപയോഗിച്ചിരുന്നതെന്നും ഫ്രീക്വന്‍സി മാറിയത് അറിഞ്ഞില്ലെന്നുമാണ് കടയിലെ ജീവനക്കാര്‍ പറയുന്നത്.

TAGS :

Next Story