Quantcast

ഛത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    16 Jan 2025 3:41 PM GMT

ഛത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
X

റായ്പുർ: ഛത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ സൗത്ത് ബസ്തർ പ്രദേശത്തെ വനങ്ങളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടന്നത്. 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രി സുക്മയിൽ നിന്ന് ആരംഭിച്ച ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഛത്തീസ്ഗഢിൽ നടന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ബീജാപൂരിലും ഉണ്ടായത്. ജനുവരി ആറിന് നാരായൺപൂർ, ദന്തേവാഡ, ബീജാപൂർ ജില്ലയുടെ അതിർത്തിയിലുള്ള അബുജ്മദ് മേഖലയിൽ നടന്ന ഓപ്പറേഷനിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം സംസ്ഥാനത്ത് വിവിധ ഓപ്പറേഷനുകളിലായി 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്.

TAGS :

Next Story