'എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ് ടോപ്പ്'; വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ തട്ടിപ്പിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയുടെ മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം മുതലാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യാപകമായി ലിങ്കുകൾ ലഭിച്ച് തുടങ്ങിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ്. എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ് ടോപ്പ് എന്ന പേരിലാണ് പ്രചാരണം.
ലിങ്ക് നൽകി രജിസ്റ്റർ ചെയ്യാനാണ് നിർദേശം. ഇത് വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് വിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം മുതലാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യാപകമായി ലിങ്കുകൾ ലഭിച്ച് തുടങ്ങിയത്.
പൊതുവിദ്യഭ്യാസ വകുപ്പിന്റെ ലോഗോയടക്കം ഉപയോഗിച്ചുള്ള ലിങ്കിൽ കയറിയാൽ പേരും മറ്റ് വിവരങ്ങളും നൽകാനും ഒ.ടി.പി വന്ന് വിവരം സ്ഥിരീകരിക്കാനുമാണ് ലിങ്കിൽ പറയുന്നത്.
എന്നാൽ ഇത് വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പാണെന്ന് വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തന്നെ മുന്നറിയിപ്പ് നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും ഇക്കാര്യത്തിൽ വകുപ്പ് ഡി.ജി.പിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16