Quantcast

ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുമായി 4 സീസൺസ് ജനുവരി 24 ന് തിയേറ്ററുകളിലേക്ക്

ടീനേജുകാരായ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം

MediaOne Logo

Web Desk

  • Updated:

    17 Jan 2025 5:29 AM

Published:

17 Jan 2025 5:21 AM

ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുമായി 4 സീസൺസ് ജനുവരി 24 ന് തിയേറ്ററുകളിലേക്ക്
X

മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം "4 സീസൺസ് " ജനുവരി 24 ന് പ്രദർശനത്തിനെത്തുന്നു. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാൻ്റായ റോളിംഗ് സ്റ്റോണിൻ്റെ മത്സരാർത്ഥിയാകുന്ന ടീനേജുകാരൻ്റെ കഠിനധ്വാനവും പോരാട്ടവീര്യവും പുതു തലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷൻ്റെ ചിറകുകളാണ്.

മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബാനർ - ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം, ഛായാഗ്രഹണം - ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - വിനോദ് പരമേശ്വരൻ, എഡിറ്റിംഗ് - ആർ പി കല്യാൺ, സംഗീതം - റാലേ രാജൻ (USA), ജിതിൻ റോഷൻ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം - മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ചമയം - ലാൽ കരമന, കോറിയോഗ്രാഫി - സുനിൽ പീറ്റർ, കിച്ചാ, ശ്രുതി ഹരി, അമീൻ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, വിതരണം - ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ് & കൃപാനിധി സിനിമാസ്, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ - അജയ് തുണ്ടത്തിൽ.



TAGS :

Next Story