വീട്ടുടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ തരുന്നില്ലേ? തടഞ്ഞുവെക്കാൻ അവകാശമുണ്ടോ? അറിയാം...
1882ലെ ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് 2021ലെ മോഡൽ ടെനൻസി ആക്ട് എന്നിവയാണ് വാടകക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങൾ

വാടക വീടുകളിൽ താമസിക്കുന്നവർ സ്ഥിരമായി നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ. പലപ്പോഴും വീടൊഴിയുമ്പോൾ വീട്ടിൽ വരുത്തിയിരിക്കുന്ന കേടുപാടുകൾ കാണിച്ച് ഉടമ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും പണം പിടിക്കാറുണ്ട്. വാടകയ്ക്ക് താമസിക്കുന്ന ഏതൊരാളും ഉടമയ്ക്ക് പണം പിടിക്കാൻ പറ്റുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണെന്നും അവകാശങ്ങളും അറിഞ്ഞിരിക്കണം.
1882ലെ ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് 2021ലെ മോഡൽ ടെനൻസി ആക്ട് എന്നിവയാണ് വാടകക്കാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ. മോഡൽ ടെനൻസി ആക്ട് പ്രകാരം വാടകക്കാരൻ വീടൊഴിഞ്ഞ് താക്കോൽ തിരികെ നൽകിക്കഴിഞ്ഞാൽ ഉടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകേണ്ടതാണ്. എങ്കിലും താഴെ പറയുന്ന ചില സന്ദർഭങ്ങളിൽ തുക പിടിക്കാൻ ഉടമയ്ക്ക് അനുവാദമുണ്ട്.
1. വാടക കുടിശ്ശികയുണ്ടെങ്കിൽ
2. കറന്റ്, വെള്ളം അല്ലെങ്കിൽ മെയിന്റനൻസ് ബില്ലുകൾ അടച്ചു തീർക്കാനുണ്ടെങ്കിൽ
3. വാടകക്കാരന്റെ ഭാഗത്തുനിന്ന് വീടിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ
പണം പിടിക്കാൻ സാധിക്കുന്ന കേടുപാടുകൾ
1. ചുവരിലെ പെയിന്റ് മങ്ങുന്നത്
2. തറയിലോ ചുവരുകളിലോ ഉണ്ടാകുന്ന ചെറിയ പോറലുകൾ
3. കതകുകളുടെ പിടി അയഞ്ഞുപോകുന്നത്
സാധാരണ ഇത്തരം പ്രശ്നങ്ങൾ നന്നാക്കേണ്ടത് വീട്ടുടമയുടെ ഉത്തരവാദിത്തമാണ്, അതിന്റെ ചെലവ് ഡെപ്പോസിറ്റിൽ നിന്ന് പിടിക്കാൻ പാടില്ല. എന്നാൽ, വാടകക്കാരന്റെ അശ്രദ്ധ മൂലമാണ് ഇത് സംഭവിക്കുന്നതെങ്കിൽ റിപ്പയറിങ് തുക ഡെപ്പോസിറ്റിൽ നിന്ന് പിടിക്കാൻ സാധിക്കും.
സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉടമ തന്നില്ലെങ്കിൽ
നിസ്സാര കാരണങ്ങൾ പറഞ്ഞ് വീട്ടുമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകാൻ തയാറായില്ലെങ്കിൽ, വാടകക്കാരന് വക്കീൽ നോട്ടീസ് അയക്കാം. കൂടാതെ, കൺസ്യൂമർ ഫോറത്തിലോ സിവിൽ കോടതിയിലോ പരാതി നൽകുകയും ചെയാം.
വീട് വാടകയ്ക്കെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
1. വീട് വാടകയ്ക്കെടുക്കുന്നതിന് മുമ്പ് വാടക കരാർ ശ്രദ്ധാപൂർവം വായിക്കുക
2. വീടിലേക്ക് മാറുന്ന സമയത്ത് വീടിന്റെ ഫോട്ടോകളും വീഡിയോകളും എടുത്തു വെക്കുക
3. നിലവിലുള്ള തകരാറുകളെക്കുറിച്ചോ കേടുപാടുകളെക്കുറിച്ചോ വീട്ടുമയെ എഴുതി അറിയിക്കുക
4. വീടൊഴിയുന്നതിന് മുമ്പ് കറന്റ്, വെള്ളം തുടങ്ങിയ ബില്ലുകളെല്ലാം ക്ലിയർ ചെയ്യുക
5. വീട് വിട്ടിറങ്ങുമ്പോഴും ഫോട്ടോകളും വീഡിയോകളും എടുക്കുക.
ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും സാധിക്കും.
Adjust Story Font
16

