Quantcast

വെറും മൂന്നുമാസത്തെ പഠനം; ഉയര്‍ന്ന സാലറി പാക്കേജ്

ഒരു തുടക്കക്കാരനെ സംബന്ധിച്ച് കിട്ടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന സാലറി പാക്കേജാണ് ഒരു മെഡിക്കല്‍ കോഡര്‍ക്കുള്ളത്.

MediaOne Logo

Web Desk

  • Published:

    25 July 2022 8:49 AM GMT

വെറും മൂന്നുമാസത്തെ പഠനം;  ഉയര്‍ന്ന സാലറി പാക്കേജ്
X

ഡിഗ്രിക്ക് ശേഷം ഉയര്‍ന്ന കരിയര്‍ ഡെവലപ്പ് ചെയ്യാന്‍ കഴിയുന്ന ഒരു കോഴ്സാണോ ലക്ഷ്യം?

കുറഞ്ഞ കാലയളവില്‍ പഠിച്ച് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കണമെന്നാണോ ആഗ്രഹം?

അങ്ങനെയുള്ളവര്‍ക്കുള്ളതാണ് മെഡിക്കല്‍ കോഡിംഗ് കോഴ്സുകള്‍.

ഹോസ്പിറ്റല്‍ മേഖലകളില്‍ ഉപയോഗിക്കുന്ന കാര്യങ്ങളെ വളരെ ലളിതമായി മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ടൂളുകളാണ് മെഡിക്കല്‍ കോഡുകള്‍. ആശുപത്രികള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ഇടയിലുള്ള ആശയവിനിമയം സുതാര്യവും എളുപ്പവുമാക്കി മെഡിക്കല്‍ ബില്ലിംഗിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ മെഡിക്കല്‍ കോഡിംഗ് സഹായിക്കുന്നു. ഇന്‍ഷൂറന്‍സ് റീ ഇംബേഴ്സ്മെന്‍റ് കൂടാതെ രോഗികളുടെ റെക്കോര്‍ഡ് നിലനിര്‍ത്തുന്നതിനും മെഡിക്കല്‍ കോഡിംഗ് ഉപകാരപ്പെടുന്നു.

എന്താണ് മെഡിക്കല്‍ കോഡിംഗിന്‍റെ ആവശ്യകത?

ലോകം മുഴുവന്‍ ഇന്ന് മെഡിക്കല്‍ കോഡുകള്‍ക്ക് വലിയ പ്രചാരമുണ്ട്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന് പ്രാധാന്യമുള്ള ഈ കാലത്ത് റീ ഇംബേഴ്സ്മെന്‍റ് എളുപ്പമാക്കാന്‍ മെഡിക്കല്‍ കോഡിംഗ് ചെയ്യുന്ന സഹായം വളരെ വലുതാണ്. ഒരു രോഗിയുടെ, അനവധി പേജുകളുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച് ക്ലെയിം തയ്യാറാക്കുക എന്നത് ഒരു ഇന്‍ഷൂറന്‍സ് കമ്പനിയെ സംബന്ധിച്ച് ഭാരിച്ച ഉത്തരവാദിത്വമാണ്. ഈ ഫയലുകളെ ഏറ്റവും ലളിതമായ നാലോ അഞ്ചോ കോഡുകളാക്കുകയാണെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് തങ്ങളുടെ പണി എളുപ്പമാകും. രോഗിക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പെട്ടെന്ന് ലഭിക്കുകയും ചെയ്യും.

ആര്‍ക്കൊക്കെ ഒരു മെഡിക്കല്‍ കോഡറാകാം?

ഡിഗ്രി കഴിഞ്ഞ ആര്‍ക്കും ചെയ്യാവുന്ന മൂന്ന് മാസം മാത്രം ദൈര്‍ഘ്യമുള്ള ഒരു കോഴ്സാണ് മെഡിക്കല്‍ കോഡിംഗ്. ഡിഗ്രി എന്നുവെച്ചാല്‍, ബിഎ, ബിസിഎ, ബികോം, ബിടെക്, എംബിബിഎസ്, ബിഡിഎസ് ഏതായാലും കുഴപ്പമില്ല. അതായത് നേരത്തെ മെഡിക്കല്‍ കോഴ്സ് ചെയ്തു എന്നത് മെഡിക്കല്‍ കോഡിംഗ് കോഴ്സ് പഠനത്തിന് സഹായകമാകുന്നില്ല എന്നര്‍ത്ഥം. മൂന്നുമാസത്തെ കോഴ്സിന് ശേഷം പരീക്ഷ എഴുതി സിപിസി (സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ കോഡര്‍) സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണം. ഇത് ഒരു അമേരിക്കന്‍ സര്‍ട്ടിഫിക്കറ്റ് ആണ്. എഎപിസി (അമേരിക്കന്‍ അക്കാദമി ഓഫ് പ്രൊഫഷണല്‍ കോഡേഴ്സ്) എന്ന അതോറിറ്റിയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ഇതൊരു ഓപണ്‍ബുക്ക് എക്സാമാണ്. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പഠിച്ച കാര്യങ്ങള്‍ പരീക്ഷയ്ക്ക് മറന്നുപോകുമോ എന്ന ടെന്‍ഷന്‍ ഇവിടെ വരുന്നില്ല. പുസ്തകം തുറന്നുവെച്ച്, നോക്കി പരീക്ഷ എഴുതാം. അതിനുള്ള മെറ്റീരിയലുകള്‍ എക്സാം സെന്‍ററില്‍ നിന്നുതന്നെ നല്‍കും. ആ മെറ്റീരിയലുകളില്‍ നോക്കിയാണ് കോഡുകള്‍ കണ്ടെത്തുന്നതും പരീക്ഷ എഴുതുന്നതും.

നാല് ചോയിസുകള്‍ നല്‍കി കൃത്യമായ ഉത്തരം കണ്ടെത്തുന്ന മാതൃകയിലുള്ള ഒബ്‍ജക്ടീവ് ടൈപ്പ് പരീക്ഷയാണിത്. 100മാര്‍ക്കിലാണ് പരീക്ഷ നടത്തുന്നത്. 70 മാര്‍ക്ക് ലഭിക്കുന്നവരാണ് വിജയികളാകുന്നത്. നെഗറ്റീവ് മാര്‍ക്കില്ല. ആദ്യതവണ ജയിച്ചില്ലെങ്കില്‍ അതേ ഫീസില്‍ രണ്ടാമതും പരീക്ഷ എഴുതാം.

അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തമാകുന്നു എന്നതിനാല്‍ ലോകത്ത് എവിടെയും ജോലി ചെയ്യാവുന്നതാണ്.

എന്താണ് മെഡിക്കല്‍ കോഡിംഗിന്‍റെ വിഷയം?

രണ്ട് വിഷയങ്ങളാണ് പ്രധാനാമായും മെഡിക്കല്‍ കോഡിംഗില്‍ വരുന്നത്. അനാട്ടമിയും കോഡിംഗും. കോഡിംഗില്‍ തന്നെ ഒരു വിദ്യാര്‍ത്ഥി ഒന്നും കാണാതെ പഠിക്കേണ്ടി വരുന്നില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. എല്ലാ അസുഖങ്ങളും അതിന്‍റെ കോഡുകളും അക്ഷരമാല ക്രമത്തില്‍ പുസ്തകത്തില്‍ നല്‍കിയിട്ടുണ്ടാവും. അത് പുസ്തകം നോക്കി കണ്ടുപിടിക്കുക മാത്രമാണ് ചെയ്യേണ്ടത്.

എന്താണ് ഒരു മെഡിക്കല്‍ കോഡറുടെ ജോലി?

ചികിത്സ തേടി ഒരു ആശുപത്രിയിലെത്തുന്ന രോഗിയുടെ രോഗവിവരങ്ങള്‍ എല്ലാം കോഡുകളാക്കി മാറ്റണം. രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ അതിനുള്ള ചികിത്സയാണ് അടുത്തഘട്ടം. ഈ ചികിത്സരേഖകളും റിപ്പോര്‍ട്ടുകളുമാണ് രണ്ടാമതായി കോഡുകളാക്കി മാറ്റേണ്ടത്. ഈ ചികിത്സ സാധ്യമാകണമെങ്കില്‍ അതിന് നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ വേണം. അത്തരം വിവരങ്ങളും കോഡുകളാക്കി രേഖപ്പെടുത്തണം.

മെഡിക്കല്‍ കോഡര്‍മാരും മെഡിക്കല്‍ ബില്ലര്‍മാരും

ഓരോ അസുഖത്തിനും ഓരോ പ്രത്യേക കോഡുകളുണ്ട്. ലോകത്തിന്‍റെ ഏത് കോണിലിരുന്ന് കോഡ് ചെയ്താലും ഒരു അസുഖത്തെ രേഖപ്പെടുത്താനായി ഉപയോഗിക്കുന്ന കോഡ് ഒന്നായിരിക്കും. ലോകമെങ്ങും അംഗീകരിച്ചിരിക്കുന്ന ഈ കോഡുകളെയാണ് മെഡിക്കല്‍ കോഡുകള്‍ എന്ന് പറയുന്നത്.

ഇത്തരത്തില്‍ കോഡിംഗ് ചെയ്യുന്ന ആളുകളെ മെഡിക്കല്‍ കോഡേഴ്സ് എന്നും ഈ കോഡിംഗ് ചെയ്ത കാര്യങ്ങളെ അതിന്‍റെ ബില്ലിംഗിന് സഹായകമാകുന്ന രീതിയില്‍ മാറ്റുന്ന ആളുകളെ മെഡിക്കല്‍ ബില്ലേഴ്സ് എന്നും പറയുന്നു. മെഡിക്കല്‍ കോഡിംഗ് ആന്‍റ് ബില്ലിംഗ് എന്നത് ലോകത്ത് വളരെ പ്രചാരമുള്ള ഒരു കരിയറായി മാറിക്കൊണ്ടിരിക്കുകയാണ്.

ജോലി സാധ്യത

മെഡിക്കല്‍ കോഡിംഗ് മേഖലയില്‍ ഈ വര്‍ഷം മാത്രം 5000ത്തോളം വേക്കന്‍സികളാണ് ഇന്ത്യയിലെ പല കമ്പനികളിലായി നിലവിലുള്ളത്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് കിട്ടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന സാലറി പാക്കേജാണ് ഒരു മെഡിക്കല്‍ കോഡര്‍ക്കുള്ളത്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഒരുപോലെ പടര്‍ന്നുകിടക്കുകയാണ് ഒരു മെഡിക്കല്‍ കോഡര്‍ക്കുള്ള അവസരങ്ങള്‍.

മെഡിക്കല്‍ കോഡിംഗ് കോഴ്സ് പഠിക്കാനായി ചേരുന്നത് ഒരു അംഗീകൃത സ്ഥാപനത്തിലാണെന്ന് ഉറപ്പുവരുത്തുക. ഇന്ത്യയില്‍ തന്നെ ആകെ എട്ട് അംഗീകൃത സ്ഥാപനങ്ങളാണ് ഈ മേഖലയിലുള്ളത്. അതിലൊന്നാണ് Arown Academy.

For more details:

Contact: 8086099920/21

www.arown.in

Insta - arown_academy

FB : arown academy

YouTube - Arown Academy

TAGS :

Next Story