വിദേശയൂണിവേഴ്സിറ്റികളില്‍ സ്പോട്ട് അഡ്മിഷന്‍ നേടാം; ഈ രേഖകളുമായി വരൂ
ഖത്തര്‍ അല്‍മനാര്‍ ക്രൗണ്‍ പ്ലാസയില്‍ മെയ് 20 ശനി വൈകീട്ട് 3 മണി മുതലാണ് മീഡിയവണ്‍ എഡ്യുനെക്സ്റ്റ് പ്രോഗ്രാം
വിദേശപഠനത്തിനൊരുങ്ങുന്ന ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മീഡിയവണ്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം എഡ്യുനെക്സ്റ്റിന് ഇനി രണ്ട് ദിവസം മാത്രം. ഖത്തറിലെ ദോഹ ബിസിനസ് പാര്‍ക്ക്, അല്‍മനാര്‍ ക്രൗണ്‍ പ്ലാസയില്‍ മെയ് 20 ശനി വൈകീട്ട് 3 മണി മുതലാണ് മീഡിയവണ്‍ എഡ്യുനെക്സ്റ്റ് പ്രോഗ്രാം. പ്ലസ്ടുവിന് ശേഷം ബാച്ചിലര്‍ ഡിഗ്രി വിദേശത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രിക്ക് ശേഷം മാസ്റ്റേഴ്സ് പഠനം വിദേശത്ത് ആകണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന വിധമാണ് ഈ പോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിദേശപഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കായാലും രക്ഷിതാക്കള്‍ക്കായാലും ഉള്ള എന്ത് സംശയങ്ങള്‍ക്കുമുള്ള മറുപടിയും ഇവിടെ ലഭിക്കും.
ഏത് കോഴ്സ് തെരഞ്ഞെടുക്കണം, ഏത് യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കണം, ഏത് രാജ്യത്തേക്ക് പോകണം, രാജ്യത്തിനാണോ യൂണിവേഴ്സിറ്റിക്കാണോ പ്രാധാന്യം കൊടുക്കേണ്ടത്, സ്കോളര്‍ഷിപ്പ് കിട്ടുമോ, പാര്‍ട്ട് ടൈം ജോലി കിട്ടുമോ എന്നിങ്ങനെ വലുതും ചെറുതുമായ എല്ലാ ആശങ്കകള്‍ക്കുമുള്ള മറുപടിയും ഇവിടെയുള്ള കൗണ്‍സിലര്‍മാര്‍ നല്‍കും. മാസ്റ്റര്‍ കണ്‍സള്‍ട്ടന്‍റും ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുമായ മിസ്റ്റര്‍ ദിലീപ് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലായിരിക്കും കരിയര്‍ കൗണ്‍സിലിംഗ് സെക്ഷനുകള്‍. പ്രമുഖ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി എബ്രോഡിന്‍റെ സഹകരണത്തോടെയാണ് മീഡിയവണ്‍ എഡ്യുനെക്സ്റ്റ് നടക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ കരിയര്‍ ഗൈഡന്‍സ്, സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റ് വഴി വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാന്‍ അവസരം, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, യുഎസ്, യുകെ, അയര്‍ലാന്‍റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റികളെ പ്രതിനിധികരിച്ചുകൊണ്ടുള്ള സ്റ്റാളുകള്‍, വിദ്യാര്‍ത്ഥികള്‍ ഏത് രാജ്യം പറഞ്ഞാലും ആ രാജ്യത്തെ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംസാരിക്കാനും സംശയനിവാരണത്തിനും അവസരം, സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റിന് ശേഷം വിദ്യാര്‍ത്ഥി ഏത് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്താലും അവിടെ അഡ്മിഷന്‍ എടുക്കാനും വിദ്യാര്‍ത്ഥിയുടെ അഭിരുചിയും മെറിറ്റും അടിസ്ഥാനമാക്കി കോഴ്സുകളും യൂണിവേഴ്സിറ്റിയും രാജ്യവും തെരഞ്ഞെടുക്കാനും ഉള്ള സഹായങ്ങള്‍, യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന യൂണിവേഴ്സിറ്റികള്‍ കണ്ടെത്താനും ആ യൂണിവേഴ്സിറ്റിയുള്ള രാജ്യത്തേക്ക് അഡ്മിഷന്‍ ഉറപ്പുവരുത്താനും സഹായിക്കുന്ന കൗണ്‍സിലര്‍മാര്‍ എന്നിവ EDUNEXT @ Qatar ന്‍റെ പ്രത്യേകതകളാണ്.
എഡ്യൂനെക്സ്റ്റിന് രജിസ്റ്റര്‍ ചെയ്തോ; വരുമ്പോള്‍ ഈ ഡോക്യുമെന്‍റുകള്‍ കരുതണം...
- Copy of passport (Front and back page)
- Updated CV
- 10th Mark list
- Plus-Two Mark list
- Degree Semester wise Mark list
- Degree Consolidated Mark list
- Provisional/Degree Certificate
- Statement of Purpose (SOP)
- Gap Explanation Letter (If, applicable)
- Work Experience Letter (If, applicable)
- Letter Of Recommendation (LOR) from HOD & Principal
- IELTS/TOEFL/PTE/DUOLINGO/Medium of Instruction (MOI)
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വാട്‍സപ്പ് ചെയ്യൂ
വിളിക്കൂ:
0097431357221 (QAT)
Adjust Story Font
16