നല്ല ജോലി, നല്ല ശമ്പളം; നേടാം ലോജിസ്റ്റിക്സ് മേഖലയില്‍ ഒരു ജോലി
മാനേജ്മെന്‍റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള കോഴ്സാണ് Logistics and Supply chain.
എന്താണ് Logistics and Supply chain management course... നല്ല ജോലി, നല്ല ശമ്പളം എന്നൊക്കെ കേള്‍ക്കാറുണ്ടെങ്കിലും പലര്‍ക്കും ഈ കോഴ്സിനെകുറിച്ച് വ്യക്തമായ ധാരണയില്ല. ഒരു പ്രൊഡക്ട്, അതിന്‍റെ നിര്‍മാണകേന്ദ്രത്തില്‍ നിന്ന് കസ്റ്റമറുടെ കയ്യിലെത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് ലോജിസ്റ്റിക്സിന് കീഴില്‍ വരുന്നത്. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്..
മാനേജ്മെന്‍റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള കോഴ്സാണ് Logistics and Supply chain. ഈ മേഖലയെ കുറിച്ച് അവബോധമില്ലാത്തതുകൊണ്ടാണ് പലപ്പോഴും ഈ രംഗത്തേക്ക് വേണ്ടത്ര ആളുകള്‍ എത്തിപ്പെടാത്തത്. എന്തുകൊണ്ട് ഈ മേഖലയില്‍ ഒരു തൊഴില്‍ തെരഞ്ഞെടുക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെ മികച്ച സാലറി ലഭിക്കുന്നു എന്നതാണ്. മറ്റൊന്ന് എല്ലാകാലത്തും ജോലി സാധ്യതയുണ്ട് എന്നതാണ്.
കോവിഡ് കാലത്ത് പല രംഗത്തും പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടപ്പോഴും നിരന്തരം ജോലിയുണ്ടായിരുന്ന മേഖലയാണ് Logistics and Supply chain. ഏത് അവസ്ഥയിലും ചരക്കുനീക്കം നിലച്ചാല്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. പ്രത്യേകിച്ച് മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ. അതുകൊണ്ടുതന്നെ നാട്ടിലും വിദേശത്തും ജോലിസാധ്യത എന്നും ഉള്ള കോഴ്സാണിത്.
ഒരു ഉത്പന്നം നിര്‍മ്മിക്കാനായി പ്ലാന്‍ ചെയ്യുന്നത് മുതല്‍ അത് കസ്റ്റമറുടെ കയ്യിലെത്തുന്നത് വരെയുള്ള മാനേജ്മെന്‍റ് സിസ്റ്റം കൈകാര്യം ചെയ്യുന്നതാണ് Logistics and Supply chain ല്‍ ഉള്‍പ്പെടുന്നത്. ട്രാന്‍സ്‍പോര്‍ട്ടേഷന്‍, ട്രാക്കിംഗ്, ബാര്‍കോഡിംഗ് എല്ലാം ഇതില്‍ മാനേജ് ചെയ്യേണ്ടിവരും. ഇതില്‍ ഏത് മേഖലയെടുത്താലും മികച്ച ജോലിസാധ്യതകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.
10 മൊഡ്യൂളുകളാണ് ആദി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന കോഴ്സിലുള്ളത്. ഈ മൊഡ്യൂളുകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇന്‍റര്‍നാഷണല്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കാനുള്ള പരിചയം വിദ്യാര്‍ത്ഥികള്‍ നേടിയിരിക്കും. ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് , സപ്ലേ ചെയിന്‍, കയറ്റുമതി, ഇറക്കുമതി, ട്രാക്കിംഗ് എല്ലാം ഈ മൊഡ്യൂളിന്‍റെ ഭാഗമാണ്. മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ജോലികളാണ് ഈ കോഴ്സ് കഴിയുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ഈ ഒട്ടുമിക്ക കമ്പനികളും പ്രവര്‍ത്തിക്കുന്നത് എസ്എപി അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ എസ്എപിയും സിലബസിന്‍റെ ഭാഗമാണ്. അതുപോലെ തന്നെ ബേസിക് ആയ അക്കൗണ്ടിംഗ് ഈ കോഴ്സിന്‍റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്. ഇന്‍റര്‍വ്യൂ എങ്ങനെ അറ്റന്‍ഡ് ചെയ്യണം, ഇംഗ്ലീഷ് ഭാഷ എങ്ങനെ മെച്ചപ്പെടുത്തണം, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇവയെല്ലാം പഠനത്തിന്‍റെ ഭാഗമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.adiinstitute.co.in
www.adiinstitute.in
Phone: 9895984537
9645133444
Adjust Story Font
16