ഡിഗ്രി വിദേശത്താണെന്ന് ഉറപ്പിച്ചോ; കരിയര്‍പ്ലാന്‍ കൃത്യമായ പ്രായത്തിലാണ്!
മീഡിയവണ്‍ EDUNEXT മെയ് 20 വൈകീട്ട് മൂന്ന് മണി മുതല്‍ എട്ടുമണിവരെ ദോഹ ക്രൗണ്‍ പ്ലാസയില്‍
വിദേശത്തുനിന്ന് ഒരു ബാച്ചിലര്‍ ബിരുദം എന്നത്, ഭാവിയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം മികച്ചൊരു തീരുമാനമായിരിക്കും. പഠനകാലയളവില്‍ തന്നെ സ്വയം കണ്ടെത്താന്‍ ആ തീരുമാനം വിദ്യാര്‍ത്ഥിയെ സഹായിക്കും.. ഒപ്പം ഒരു പുതിയ നാടിനെ, നിരവധി വ്യക്തികളെ, വ്യത്യസ്ത സംസ്കാരങ്ങളെ പരിചയപ്പെടാനും അനുഭവിക്കാനും ആ കാലം വിദ്യാര്‍ത്ഥിക്ക് സഹായകമാകുകയും ചെയ്യും.
ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, യുഎസ്, യുകെ, അയര്‍ലാന്‍റ്, യൂറോപ്പ് തുടങ്ങി പഠനം എവിടെ വേണമെന്ന് വിദ്യാര്‍ത്ഥിക്ക് തീരുമാനിക്കാം. എഞ്ചിനീയറിംഗ്, സയന്‍സ്, ആര്‍ട്ട് ആന്‍റ് ഡിസൈന്‍, ബിസിനസ് ആന്‍റ് മാനേജ്‍മെന്‍റ്, ലോ ആന്‍റ് ഫിനാന്‍സ്, സോഷ്യല്‍ സയന്‍സ് ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന തീരുമാനവും വിദ്യാര്‍ത്ഥിയുടേതാണ്. പക്ഷേ വിദേശത്താകാം ബാച്ചിലര്‍ ഡിഗ്രി എന്നാണ് ഒരു വിദ്യാര്‍ത്ഥി തീരുമാനമെടുക്കുന്നത് എങ്കില്‍ അത് തെളിയിക്കുന്നത്, ആ വ്യക്തി തന്‍റെ കരിയര്‍ തുടങ്ങിയത് കൃത്യമായ പ്രായത്തിലാണ് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഇനി നല്ല രാജ്യമേതാണ്, യൂണിവേഴ്സിറ്റിയേതാണ്, ചെലവ് എത്ര വരും, സ്കോളര്‍ഷിപ്പ് കിട്ടുമോ എന്നിങ്ങനെയുള്ള ആശങ്കയുള്ളവര്‍ക്ക് അതിനുള്ള പരിഹാരമാണ് മീഡിയവണ്‍ EDUNEXT. മെയ് 20 വൈകീട്ട് മൂന്ന് മണി മുതല്‍ എട്ടുമണിവരെ ദോഹ ക്രൗണ്‍ പ്ലാസയിലാണ് അടുത്ത മീഡിയവണ്‍ EDUNEXT നടക്കുന്നത്.
വിദേശപഠനവുമായി ബന്ധപ്പെട്ടുള്ള ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരമാണ് മീഡിയവണ്‍ EDUNEXT @ Qatar. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി വിദേശത്താക്കണമെന്നോ, ഡിഗ്രി കഴിഞ്ഞ് മാസ്റ്റര്‍ ഡിഗ്രി വിദേശത്താക്കണമെന്നോ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാവിധ സപ്പോര്‍ട്ടും മീഡിയവണ്‍ EDUNEXT @ Qatar നല്‍കും. പ്ലസ്ടുവോ ഡിഗ്രിയോ ഖത്തറില്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലെ പഠനത്തിന് ശേഷം വെക്കേഷന് ഖത്തറിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും വിദേശപഠനമെന്ന മക്കളുടെ സ്വപ്നത്തിനൊപ്പം നില്‍ക്കാനാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും EDUNEXT ല്‍ രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ കരിയര്‍ ഗൈഡന്‍സ്, സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റ് വഴി വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാന്‍ അവസരം, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, യുഎസ്, യുകെ, അയര്‍ലാന്‍റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റികളെ പ്രതിനിധികരിച്ചുകൊണ്ടുള്ള സ്റ്റാളുകള്‍, വിദ്യാര്‍ത്ഥികള്‍ ഏത് രാജ്യം പറഞ്ഞാലും ആ രാജ്യത്തെ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംസാരിക്കാനും സംശയനിവാരണത്തിനും അവസരം, സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റിന് ശേഷം വിദ്യാര്‍ത്ഥി ഏത് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്താലും അവിടെ അഡ്മിഷന്‍ എടുക്കാനും വിദ്യാര്‍ത്ഥിയുടെ അഭിരുചിയും മെറിറ്റും അടിസ്ഥാനമാക്കി കോഴ്സുകളും യൂണിവേഴ്സിറ്റിയും രാജ്യവും തെരഞ്ഞെടുക്കാനും ഉള്ള സഹായങ്ങള്‍, യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന യൂണിവേഴ്സിറ്റികള്‍ കണ്ടെത്താനും ആ യൂണിവേഴ്സിറ്റിയുള്ള രാജ്യത്തേക്ക് അഡ്മിഷന്‍ ഉറപ്പുവരുത്താനും സഹായിക്കുന്ന കൗണ്‍സിലര്‍മാര്‍ എന്നിവ EDUNEXT @ Qatar ന്‍റെ പ്രത്യേകതകളാണ്.
മാസ്റ്റര്‍ കണ്‍സള്‍ട്ടന്‍റും ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുമായ മിസ്റ്റര്‍ ദിലീപ് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലായിരിക്കും കരിയര്‍ കൗണ്‍സിലിംഗ് സെക്ഷനുകള്‍. പ്രമുഖ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി എബ്രോഡിന്‍റെ സഹകരണത്തോടെയാണ് മീഡിയവണ്‍ EDUNEXT നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വാട്‍സപ്പ് ചെയ്യൂ
വിളിക്കൂ:
097431357221 (QAT)
Adjust Story Font
16