Quantcast

വിദേശ വിദ്യാഭ്യാസമാണോ സ്വപ്നം? വരൂ ഇതിലേ...

സൗജന്യമായി രജിസ്റ്റർ ചെയ്ത് വെബിനാറിൽ പങ്കെടുക്കാനും സംശയ നിവാരണം നടത്താനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവസരമുണ്ടാകും.

MediaOne Logo

Web Desk

  • Published:

    7 Aug 2023 12:58 PM GMT

വിദേശ വിദ്യാഭ്യാസമാണോ സ്വപ്നം? വരൂ ഇതിലേ...
X

വിദേശത്ത് പഠനം നടത്തി ജോലി സമ്പാദിച്ച് ജീവിതം സുരക്ഷിതമാക്കണമെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറയിൽ ഏറിയ പങ്കും. ഭാവി സുരക്ഷിതമാക്കാൻ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നതാണ് നല്ലതെന്ന ചിന്ത വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വ്യാപകമാകുന്നതിനൊപ്പം തന്നെ ഇതു സംബന്ധിച്ചുള്ള ആശങ്കകളും സംശയങ്ങളും നാൾക്കുനാൾ വർധിച്ചു വരികയും ചെയ്യുന്നു. വിദേശ വിദ്യാഭ്യസത്തിന്റെയും ജോലി സാധ്യതയുടെയും കാര്യത്തിൽ വ്യക്തമായ ധാരണയോ വൈദഗ്ധ്യമോ പ്രവൃത്തിപരിചയമോ ഇല്ലാത്തവരുടെ ഉപദേശത്തിനു തലവെച്ച് പണവും ജീവിതവും തുലച്ചവരുടെ എണ്ണവും കുറവല്ല.

ഈ സാഹചര്യത്തിലാണ്, വിദേശ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരായ ഹാർവെസ്റ്റ് സ്റ്റഡി അബ്രോഡും മീഡിയവണ്ണും ചേർന്ന് ഈ മാസം 12-ന് വിദേശരാജ്യങ്ങളിലെ പഠനത്തെയും തൊഴിലവസരങ്ങളെയും കുറിച്ചുള്ള വെബിനാർ സംഘടിപ്പിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയുള്ള പരിചയസമ്പത്തും 20,000-ലേറെ വിദ്യാർത്ഥികൾക്ക് ലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിക്കൊടുത്തുള്ള വൈദഗ്ധ്യവുമുള്ള ഹാർവെസ്റ്റ് 40-ലേറെ രാജ്യങ്ങളിലായി ആയിരത്തിലധികം സർവകലാശാലകളിലെ അവസരങ്ങൾ സംബന്ധിച്ചുള്ള വിശദമായ വാതിലാണ് ഉദ്യോഗാർത്ഥികൾക്കു മുന്നിൽ തുറക്കുന്നത്. സൗജന്യമായി രജിസ്റ്റർ ചെയ്ത് വെബിനാറിൽ പങ്കെടുക്കാനും സംശയ നിവാരണം നടത്താനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വെബിനാറിൽ അവസരമുണ്ടാകും.

എന്തുകൊണ്ട് ഹാർവെസ്റ്റ്?

98 ശതമാനം സ്റ്റുഡന്റ് വിസയമാണ് ഹാർവെസ്റ്റ് വിദേശത്ത് ഒരുക്കുന്ന വിദ്യാഭ്യാസ അവസരങ്ങളുടെ ഏറ്റവും വലിയ സവിശേഷത. ഹാർവസ്റ്റ് എല്ലായ്‌പോഴും എല്ലാ വിദ്യാർത്ഥികൾക്കും പ്രീമിയവും വിശ്വസനീയവുമായ സേവനങ്ങൾ ഉറപ്പുനൽകുന്നു. സാധ്യമായ ഏറ്റവും മികച്ച സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കാൻ ഉയർന്ന യോഗ്യതയുള്ള, പരിശീലനം ലഭിച്ച പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു നിര ഹാർവെസ്റ്റിന്റെ പക്കലുണ്ട്. ഇതിലൂടെ വിദ്യാർത്ഥികളുടെ കരിയർ എന്നും ഹാർവെസ്റ്റിന് സുരക്ഷിതമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഓരോ വിദ്യാർത്ഥിക്കും കരിയർ കൗൺസിലിങ്ങ്, ടെസ്റ്റുകൾ (IELTS, TOEFL, OET), പ്രോഗ്രാം, യൂണിവേഴ്‌സിറ്റി, രാജ്യം എന്നിവയുടെ തെരഞ്ഞെടുപ്പ്, അപേക്ഷാ പ്രക്രിയ, വിദഗ്ധ വിസാ മാർഗനിർദേശം, പുറപ്പെടുന്നതിനു മുമ്പുള്ള സെഷനും വരവിനു ശേഷമുള്ള സഹായവും വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന വ്യക്തിഗത ശ്രദ്ധയും ചിട്ടയായ സമീപനവും വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ സ്‌കോളർഷിപ്പുകൾ, പഠനത്തോടൊപ്പമുള്ള ജോലി, താമസ സൗകര്യം, വിദ്യാഭ്യാസ വായ്പയ്ക്കുള്ള സഹായം എന്നിവയും ഹാർവെസ്റ്റിന്റെ പ്രത്യേകതയാണ്.

ഹാർവെസ്റ്റ് മാനേജ്‌മെന്റ് ടീമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലാണ് ഇതെല്ലാം സാധ്യമാകുന്നത്. ഹാർവെസ്റ്റിന്റെ കൗൺസിലർമാരിൽ പലരും വിദേശത്ത് ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കൗൺസിലർമാർ വിദേശത്തേക്ക് യാത്ര ചെയ്യുകയും അനുയോജ്യമായ സർവകലാശാലയിൽ ശരിയായ കോഴ്‌സ് തെരഞ്ഞെടുക്കുന്നതിനു വിദ്യാർത്ഥികളെ പ്രൊഫഷണലായി നയിക്കാൻ അന്താരാഷ്ട്ര വിദഗ്ധരാൽ പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നു.

യു.കെ, യു.എസ്.എ കാനഡ, ജർമനി, അയർലാന്റ്, ഓസ്‌ട്രേലിയ, മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പഠനസൗകര്യങ്ങൾ ചെയ്യുന്നതിൽ എന്നും ഹാർവെസ്റ്റ് മുൻപന്തിയിലുണ്ട്.

ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി, സർട്ടിഫിക്കറ്റ് ഡിപ്ലോമ, എന്നീ പഠനമേഖലകളിലൂടെ ഹാർവെസ്റ്റ് വിദേശ ജോലിസാധ്യതയും ഉറപ്പുവരുത്തുന്നു. പതിനെട്ട് വർഷത്തെ ചരിത്ര പാരമ്പര്യമുള്ള ഹാർവെസ്റ്റ് വിദേശ ജോലിസാധ്യതയും ഉറപ്പുവരുത്തുന്നു. പതിനെട്ടു വർഷത്തെ ചരിത്ര പാരമ്പര്യമുള്ള ഹാർവെസ്റ്റ് ബ്രിട്ടീഷ് കൗൺസിൽ, ICEF, USATC, AAERI എന്നിവയിൽ അക്രെഡിറ്റേഷനും അംഗത്വവും ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൊല്ലം, കുണ്ടറ, തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവ കൂടാതെ തമിഴ്‌നാട് കോയമ്പത്തൂർ, ഗുജറാത്ത്, യു.കെ, കാനഡ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് മുതലായി സ്ഥലങ്ങളിലും ഹാർവെസ്റ്റിന്റെ ശാഖകളുണ്ട്.

ഉപരിപഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാനും സൗജന്യ വെബിനാറിൽ പങ്കെടുക്കാനും +91 9496532507, +91 8547792120 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. www.harvestcg.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയും info@harvestcg.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയും ചെയ്യുക

TAGS :

Next Story