തിലകന് വേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്നവരോട്... ആഷിഖ് അബുവിനെതിരെ എം.എ നിഷാദ്
ദിലീപിനെ മലയാള സിനിമാ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടുള്ള സംവിധായകന്‍ ആഷിഖ് അബുവിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിനെ പരിഹസിച്ച് എം.എ നിഷാദ്. അന്തരിച്ച നടന്‍ തിലകന്‍റെ പേര്

ദിലീപിനെ മലയാള സിനിമാ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടുള്ള സംവിധായകന്‍ ആഷിഖ് അബുവിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിനെ പരിഹസിച്ച് എം.എ നിഷാദ്.
അന്തരിച്ച നടന്‍ തിലകന്‍റെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമ്മക്കെതിരെ ആഷിഖ് അബുവിന്‍റെ വിമര്‍ശനം. തിലകന്‍ ചേട്ടന് വേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്നവരോട്... എന്ന തുടങ്ങുന്ന കുറിപ്പിലാണ് ആഷിഖ് അബുവിനെ നിഷാദ് നിശിതമായി വിമര്‍ശിക്കുന്നത്.
ये à¤à¥€ पà¥�ें- ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, തിലകനോട് അമ്മ മാപ്പ് പറയുമോ? ആഷിഖ് അബു
''സ്വന്തം അഭിപ്രായം ചങ്കൂറ്റത്തോടെ ആരുടെയും മുമ്പിൽ വിളിച്ച് പറയാനുളള ആർജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടൻ തിലകനെ പടിക്കപ്പുറത്ത് നിർത്തിയ കാലം... തിലകൻ ചേട്ടന് വേണ്ടി വാദിക്കാൻ, പോട്ടെ ഒരു ചെറുവിരൽ അനക്കാൻ എത്ര പേരുണ്ടായിരുന്നു ? തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ?'' - നിഷാദ് ചോദിക്കുന്നു.
Adjust Story Font
16