അഭിജിത്തിന് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടോ? ഇതാ കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു എന്ന ഗാനം കേള്‍ക്കൂ..
ഇത്തവണ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് അഭിജിത്ത് വിജയനെന്ന യുവഗായകന് നഷ്ടമാകാന്‍ കാരണം ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന പേരിലാണ്.
ഇത്തവണ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് അഭിജിത്ത് വിജയനെന്ന യുവഗായകന് നഷ്ടമാകാന്‍ കാരണം ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന പേരിലാണ്.
മികച്ച ഗായകനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന റൗണ്ടില്‍ എത്തിയത് ‘മായാനദി’യിലെ ഷഹബാസ് അമന്‍ പാടിയ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനവും ‘ഭയാനകം’ എന്ന സിനിമയിലെ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനവുമായിരുന്നു. ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന പാട്ട് കേട്ടപ്പോള്‍ അത്, യേശുദാസ് പാടിയതാണെന്നായിരുന്നു ജൂറി അംഗങ്ങളുടെ ധാരണ. അവാര്‍ഡ് നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല അഭിജിത്താണ് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്ക് മനസ്സിലാകുന്നത്. അഭിജിത്ത് യേശുദാസിന്റെ ശബ്ദവും ചില സംഗതികള്‍ വരെയും അനുകരിക്കാന്‍ ശ്രമിച്ചു എന്ന അഭിപ്രായം ജൂറി അംഗങ്ങളില്‍ ഭൂരിഭാഗവും ഉന്നയിച്ചതിനാല്‍ അവാര്‍ഡ് ഷഹബാസിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ പുരസ്കാരം നിഷേധം വന്‍ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പുരസ്കാരം ലഭിച്ചില്ലെങ്കിലും അവാര്‍ഡ് നിഷേധ വിവാദത്തോടെ പിന്നണിഗാനരംഗത്തെ വേറിട്ട് ശബ്ദമായി അഭിജിത്ത് അടയാളപ്പെടുത്തപ്പെട്ടു. ഇതാ കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു എന്ന ഗാനം കേട്ടുനോക്കൂ....
Adjust Story Font
16