കോഹ്ലിയുടെ വേഷം അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്മാന്
ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയായി മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയായി മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദ് സോയ ഫാക്ടറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രമൊരുക്കുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തെക്കുറിച്ച് നേരത്തെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമാണ്. എന്നാല്‍ അന്ന് ദുല്‍ഖറിന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായിട്ടായിരുന്നു ഇതിന്റെ പ്രഖ്യാപനം.
2000ലാണ് നോവല്‍ പുറത്തിറങ്ങിയത്. അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാം നായകനായ പര്മാനുവാണ് അദ്ദേഹത്തിന്റെ ഇതിന് മുമ്പത്തെ സിനിമ. ഒരു കമ്പനിയുടെ എക്സിക്യൂട്ടീവ് എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാന്‍ അവസരം ലഭിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ദ് സോയ ഫാക്ടര്‍. സോയയായാണ് സോനം കപൂറത്തെന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താരങ്ങളുള്‍പ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തില്‍ സോയ പങ്കെടുക്കുന്നതും അവര്‍ പിന്നീട് ടീമിന്റെ ഭാഗ്യമുദ്രയായി മാറുന്നതാണ് കഥ.
സോയ ടീമിന്റെ ഭാഗ്യമായി മാറിയതോടെ ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കൊപ്പം പോകാന്‍ സോയയെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിക്കുന്നതാണ് ചിത്രം. ദുല്‍ഖറിന്റെ ആദ്യബോളിവുഡ് ചിത്രം കാര്വാന് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖറിനൊപ്പം ഇര്ഫാന് ഖാനും പ്രധാന വേഷത്തിലെത്തിയിരുന്നു. മിഥില പാര്ക്കറായിരുന്നു ചിത്രത്തിലെ നായിക. ഈ പ്രൊജക്ട് നടന്നുകൊണ്ടിരിക്കെയാണ് ദുല്‍ഖര്‍ തന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമ പ്രഖ്യാപിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദ് സോയ ഫാക്ടര്‍ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.
Adjust Story Font
16