Quantcast

ഇത്രയും തുക ഇന്ത്യയില്‍ ആദ്യം; 2.0യുടെ വി.എഫ്.എക്‌സ് വിവരങ്ങള്‍ പുറത്ത് 

അക്ഷയ്കുമാറാണ് ഇതു സംബന്ധിച്ച ഇന്‍സ്റ്റ്ഗ്രാമിലൂടെ പുറത്തുവിട്ടത്. 

MediaOne Logo

Rishad

  • Published:

    11 Sep 2018 11:21 AM GMT

ഇത്രയും തുക ഇന്ത്യയില്‍ ആദ്യം; 2.0യുടെ വി.എഫ്.എക്‌സ് വിവരങ്ങള്‍ പുറത്ത് 
X

രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0യുമായി ബന്ധപ്പെട്ട് എന്തും ചലച്ചിത്ര ലോകത്ത് അമ്പരപ്പുളവാക്കുന്നതാണ്. കോടികള്‍ വാരിയെറിഞ്ഞ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ഇപ്പോള്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമാകുന്നത് വിഎഫ്എക്‌സ് വര്‍ക്കുകള്‍ക്ക് ചെലവഴിക്കുന്ന തുകയാണ്. അക്ഷയ്കുമാറാണ് ഇതു സംബന്ധിച്ച ഇന്‍സ്റ്റ്ഗ്രാമിലൂടെ പുറത്തുവിട്ടത്.

75 മില്യണ്‍ ഡോളറിന്റെ( 545 കോടിയിലേറെ) വര്‍ക്കുകളാണ് ചിത്രത്തിന് വേണ്ടി നടത്തുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമാണ് ഇത്രയും തുക ഒരു ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. 3,000 ടെക്‌നീഷ്യന്മാരാണ് ഇതിനായി പ്രയത്നിക്കുന്നത്. രജനികാന്തിന് പുറമെ അക്ഷയ് കുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വില്ലന്‍ വേഷത്തിലാണ് അക്ഷയ് എത്തുക. അതുകൊണ്ടൊക്കെ തന്നെ ഈ വര്‍ഷം സിനിമാ പ്രേമികള്‍ എറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് ഈ ചിത്രം.

നേരത്തെ വി.എഫ്എക്‌സ് വര്‍ക്കുകള്‍ നീണ്ടു പോയത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. തമിഴ് ,ഹിന്ദി ഭാഷകളിലാണ് സിനിമ എത്തുക. അതേസമയം സിനിമയുടെ ആകെ നിര്‍മ്മാണച്ചെലവ് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല.

TAGS :

Next Story