പുറം മോടിയില്ലാതെ എെ.എഫ്.എഫ്.കെ ഈ വര്‍ഷവും അരങ്ങേറിയേക്കും
മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ച് വന്നയുടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു
സംസ്ഥാനത്തിന്‍റെ രാജ്യാന്തര ചലചിത്രമേളയായ എെ.എഫ്.എഫ്.കെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നിശ്ചയിച്ച സമയത്ത് തന്നെ നടത്താന്‍ നീക്കം. പങ്കെടുക്കുന്നവരുടെ റജിസ്ട്രേഷന്‍ തുക കൂട്ടാനും തീരുമാനങ്ങളുളണ്ടാകും. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ച് വന്നയുടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് 350 രൂപയും ഡെലിഗേറ്റ്സിന് 650 രൂപയുമായിരുന്നു ഫീസ്. ഇത് ചെറിയ തോതില്‍ കൂട്ടി ഡെലിഗേറ്റ് പാസ് 1000 മുതല്‍ 2000 രൂപ വരെയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 650 രൂപ എന്നത് 750 ലേക്ക് ഉയര്‍ത്താന്‍ നേരത്തെ തീരുമാനമായതായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പകുതി തുക നല്‍കിയാല്‍ മതിയെന്നും തീരുമാനമുണ്ട്.
അടൂർ ഗോപാലകൃഷ്‍ണനെ പോലെയുള്ള വിഖ്യാത ചലച്ചിത്ര കാരന്മാരെ അന്താരാഷ്‍ട്ര ജൂറി അധ്യക്ഷനാക്കുക വഴി വിദേശ ജൂറികള്‍ക്ക് നല്‍കുന്ന അധിക തുക ലാഭിക്കാന്‍ സാധിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റിനുള്ള 10 ലക്ഷം രൂപ ഉള്‍പ്പടെ എല്ലാ അവാര്‍ഡുകള്‍ക്കുള്ള സമ്മാന തുകയും വേണ്ടെന്ന് വക്കും. തീയറ്ററിന് മുന്നിലുള്ള ആര്‍ഭാടങ്ങളും സാംസ്കാരിക പരിപാടികളും ഒഴിവാക്കും.
സ്വകാര്യ തിയേറ്ററുകൾക്ക് നൽകുന്ന വാടക തുക തന്നെ കെഎസ്എഫ്‍ഡിസി തിയേറ്ററുകൾക്കും നൽകുന്നുണ്ട്. ഈ തുക ഒഴിവാക്കാൻ കെഎസ്എഫ്‍ഡിസിയോട് ആവശ്യപ്പെടും. പക്ഷെ തിയേറ്ററുകളുടെ എണ്ണവും സിനിമകളുടെ എണ്ണവും കുറക്കില്ല. അന്താരാഷ്‍ട്ര വിഭാഗം സിനിമകളുടെ തെരഞ്ഞെടുപ്പിനുള്ള നടപടി രണ്ടാഴ്‍ച പിന്നിട്ടപ്പോഴാണ് എല്ലാം നിർത്തിവെച്ചിരുന്നത്.
Adjust Story Font
16