പൃഥ്വിരാജിനോട് ‘രണം’ നിര്‍മ്മാതാവ്; പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം പണം മുടക്കണമായിരുന്നു
രണം പരാജയമാണെന്ന് പൊതുവേദിയില്‍ പറഞ്ഞ നടന്‍ പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ബിജു ലോസണ്‍
രണം പരാജയമാണെന്ന് പൊതുവേദിയില്‍ പറഞ്ഞ നടന്‍ പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ബിജു ലോസണ്‍. തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് അങ്ങനെ പറയരുതായിരുന്നുവെന്നും ഇതൊരു പരീക്ഷണ ചിത്രമായിരുന്നുവെങ്കില്‍ അദ്ദേഹം തന്നെ സ്വന്തം പണം മുടക്കി നിര്‍മ്മിക്കണമായിരുന്നുവെന്നും ബിജു പറഞ്ഞു. പൃഥ്വിരാജിന്റെ പ്രസ്താവനയോടുള്ള അനിഷ്ടം സൂചിപ്പിച്ച് ചിത്രത്തിലെ മറ്റൊരു പ്രധാനതാരമായ റഹ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരിയായിരുന്നുവെന്നും റഹ്മാന്റെ പോസ്റ്റിന് കീഴെ ഒരു പ്രേക്ഷകന്‍ നിര്‍മ്മാതാവ് ബിജുവിനെ ടാഗ് ചെയ്ത് കമന്റിടുകയുണ്ടായി. ഇതിനുള്ള മറുപടിയായാണ് നിര്‍മ്മാതാവ് പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നത്.
“ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിർമിക്കണമായിരുന്നു. അല്ലാതെ നിർമാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്കു ശരാശരി പ്രതികരണമാണ്. പക്ഷേ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഒരു പൊതുവേദിയില്‍ അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു” ബിജുവിന്റെ പ്രതികരണം. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രം ബിജുവിന് പുറമെ ആനന്ദ് പയ്യന്നൂര്‍, റാണി എന്നിവരും കൂടി ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
ये à¤à¥€ पà¥�ें- വേട്ടക്കാരുടെ രണഭൂമി: രണം, റിവ്യൂ വായിക്കാം
Adjust Story Font
16