സര്‍ക്കാരിന്‍റെ കഥ മോഷ്ടിച്ചതോ? മുരുകദോസിനോട് വിശദീകരണം തേടി മദ്രാസ് ഹൈകോടതി
സംവിധായകന്‍ മുരുകദോസിനെക്കൂടാതെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിനോടും കോടത് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്
വിജയ് നായകനായി എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്‍റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയില്‍ സംവിധായകനോട് മദ്രാസ് ഹൈകോടതി വിശദീകരണം തേടി. ഒക്ടോബര്‍ മുപ്പതിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ തന്‍റെ കഥയാണ് എന്ന അവകാശവാദമുന്നയിച്ച് എഴുത്തുകാരനും സഹസംവിധായകനുമായ വരുണ്‍ രാജേന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്.
പത്ത് വര്‍ഷം മുന്‍പ് റൈറ്റേഴ്സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത ‘സെങ്കോല്‍’ എന്ന കഥയാണ് മുരുകദോസ് മോഷ്ടിച്ചത്. ഇതിനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനെ സമീപിച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഭാഗ്യരാജ് രണ്ട് കഥകളും തമ്മില്‍ സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. വിജയുടെ അച്ഛന്‍ എസ്.ചന്ദ്രശേഘറിനോട് ഈ കഥ പറഞ്ഞിരുന്നുവരുണ് രാജേന്ദ്രന്‍
കഥ കേട്ട ശേഷം തിരിച്ച് വിളിക്കാമെന്ന് പറഞ്ഞെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നും വരുണ്‍ തന്‍റെ പരാതിയില്‍ പറയുന്നു.
സംവിധായകന്‍ മുരുകദോസിനെക്കൂടാതെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിനോടും കോടത് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിക്കുന്നത് വരെ ചിത്രത്തിന്‍റെ പ്രദര്‍ശനം വിലക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രം നവംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും
Next Story
Adjust Story Font
16