Quantcast

ആരും അറിയാതെ പോകരുത്, ആദിന്‍ എന്ന ഈ ക്രിയേറ്റീവ് ഡിസൈനറെ..

മലയാള സിനിമയില്‍ ശക്തിപ്രാപിച്ച ന്യൂ ജനറേഷന്‍ ഭാവുകത്വത്തെ അങ്ങേയറ്റം ഉള്‍ക്കൊള്ളുന്നതും ആസ്വാദകനെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതുമാണ് ആദിന്റെ ഡിസൈനുകള്‍

MediaOne Logo

Web Desk

  • Published:

    1 Nov 2018 3:09 PM GMT

ആരും അറിയാതെ പോകരുത്, ആദിന്‍ എന്ന ഈ ക്രിയേറ്റീവ് ഡിസൈനറെ..
X

മലയാള സിനിമ പോസ്റ്ററുകള്‍ പുതുമ കൊണ്ട് നിറക്കുന്നതില്‍ യുവ ഡിസൈനര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. മിനിമല്‍ പോസ്റ്ററുകളിലൂടെ സിനിമയുടെ പ്രമേയത്തോടും പേരിനോടും നീതി പുലര്‍ത്തുന്ന ക്രിയേറ്റീവ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ മേഘലയില്‍ തന്‍റെ സര്‍ഗാത്മകത കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് കോഴിക്കോട്ട് കാരനായ യുവ ഡിസൈനര്‍ ആദിന്‍ ഒല്ലൂര്‍.

മലയാള സിനിമയില്‍ ശക്തിപ്രാപിച്ച ന്യൂ ജനറേഷന്‍ ഭാവുകത്വത്തെ അങ്ങേയറ്റം ഉള്‍ക്കൊള്ളുന്നതും ആസ്വാദകനെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതുമാണ് ആദിന്റെ ഡിസൈനുകള്‍. നവ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ മിനിമല്‍ ഡിസൈനുകളാണ് ആദിന് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തത്. ലില്ലി, ഒടിയന്‍, കമ്മാരസംഭവം, 1971, ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി സിനിമകള്‍ക്ക് ആദിന്‍ അനൌധ്യോകികമായി ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 1982 പ്രേമവും പ്രതികാരവും, ഓടുന്നോന്‍, ഐ.ടി.ഐ, ഒമ്പതാം വളവിനപ്പുറം, തുടങ്ങിയ ചിത്രങ്ങളും ആദിന്റേതായി വന്നു.

പള്ളിക്കൂടം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദിന്‍ ആദ്യമായി പോസ്റ്റര്‍ ചെയ്തത്. പിന്നീടിങ്ങോട്ട് നാലു വര്‍ഷങ്ങള്‍ കൊണ്ട് നാല്‍പ്പതോളം ചിത്രങ്ങളുടെയും ഷോട്ട് ഫിലിമുകളുടെയും ഭാഗമാവാന്‍ ആദിന് സാധിച്ചു . ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ യുവസംവിധായകന്‍ അഭിജിത് അശോക് സംവിധാനം ചെയ്യുന്ന പൃത്വി എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ആദിന്റെ പുതിയ വര്‍ക്ക്.

ഡിസൈനിങ്ങിനെക്കാള്‍ സംവിധാനത്തിലാണ് ആദിന്‍റെ സിനിമ സ്വപ്നങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ആദിന്‍ സംവിധാന വേഷത്തിലെത്തുന്ന പെണ്ണന്വേഷണം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എച്ച്.ബി.ഡി എന്നൊരു ഷോര്‍ട്ട്ഫിലിമും അദ്ദേഹം ഇതിനുമുന്‍പ് സംവിധാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story