Quantcast

2018ല്‍ ആദ്യ ദിനം ബോക്സ് ഓഫീസ് കുലുക്കിയ അഞ്ച് ബോളിവുഡ് സിനിമകള്‍

2018 ബോളിവുഡിന് മികച്ച വര്‍ഷമാണ്. നിരവധി വലിയ ബോക്സ് ഓഫീസ് ഹിറ്റുകള്‍ ഈ വര്‍ഷം പിറന്നു

MediaOne Logo

Web Desk

  • Published:

    9 Nov 2018 4:43 PM GMT

2018ല്‍ ആദ്യ ദിനം ബോക്സ് ഓഫീസ് കുലുക്കിയ അഞ്ച് ബോളിവുഡ് സിനിമകള്‍
X

2018 ബോളിവുഡിന് മികച്ച വര്‍ഷമാണ്. നിരവധി വലിയ ബോക്സ് ഓഫീസ് ഹിറ്റുകള്‍ ഈ വര്‍ഷം പിറന്നു. ഈ വര്‍ഷം ആദ്യ ദിനം ബോക്സ് ഓഫീസ് കീഴടക്കിയ വലിയ അഞ്ച് സിനിമകള്‍ ഇവയൊക്കെയാണ്.

5. ബാഗി 2

ടൈഗര്‍ ഷറോഫും ദിഷ പട്ടാനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാഗി 2 ആദ്യ ദിനം ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ച സിനിമയാണ്. 25.10 കോടി രൂപയാണ് ബാഗി 2ന്‍റെ ആദ്യ ദിന കളക്ഷന്‍. ആകെ മൊത്തം ചിത്രം 150 കോടി കൊയ്തു.

4. ഗോള്‍ഡ്

അക്ഷയ് കുമാറിന്‍റെ ഗോള്‍ഡ് ആദ്യ ദിനം നേടിയത് 25.25 കോടിയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ റിലീസ് ചെയ്ത സിനിമ ദേശഭക്തിക്കും ദേശീയ മൂല്യങ്ങള്‍ക്കും കൂടുതല്‍ ഊനല്‍ നല്‍കുന്നതിനാല്‍ ഒരുപാട് പ്രേക്ഷകരെ ആകര്‍ഷിച്ചു.

3. റേസ് 3

സല്‍മാന്‍ ഖാന്‍റെ ചിത്രമില്ലാതെ മികച്ച അഞ്ചിനെ തിരഞ്ഞെടുക്കുക ശ്രമകരമാണ്. ഈദ് ദിനത്തില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം നേടിയത് 29.17 കോടി രൂപയാണ്. പിന്നീട് വന്ന മോശം റിവ്യുകളെത്തുടര്‍ന്ന് ചിത്രം ബോക്സ് ഓഫീസില്‍ വീണു.

2. സഞ്ചു

സഞ്ചയ് ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ചു ബോക്സ് ഓഫീസില്‍ മൊത്തം 300 കോടിയോളം നേടിയ സിനിമയാണ്. ആദ്യ ദിനം സഞ്ചു കൊയ്തത് 34.75 കോടി രൂപയാണ്.

1. തഗ്സ് ഓഫ് ഹിന്തോസ്താന്‍

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത തഗ്സ് ഓഫ് ഹിന്തോസ്താന്‍റെ പ്രധാന ആകര്‍ഷണം മികച്ച താരനിരയാണ്. അമിതാബ് ബച്ചന്‍, ആമീര്‍ ഖാന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷൈക്ക് തുടങ്ങി ആകര്‍ഷിക്കുന്ന താരനിരയുമായി ഇന്നലെ തിയേറ്ററുകളിലെത്തിയ സിനിമ ആദ്യ ദിനം വാരിയത് 52.25 കോടി രൂപയാണ്. ദീപാവലി കൂടി ആയതിനാല്‍ സിനിമ വന്‍ കളക്ഷന്‍ നേടുമെന്നാണ് പ്രവചനം

TAGS :

Next Story