തനിഒരുവന് പിന്നിലെ പ്രചോദനമെന്തെന്ന് വെളിപ്പെടുത്തി സംവിധായകന്‍ മോഹന്‍ രാജ
തനിഒരുവന്‍ 2ല്‍ അരവിന്ദ് സ്വാമി, നയന്‍ താര എന്നിവരെ നിലനിര്‍ത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
തമിഴില്‍ വലിയ ഹിറ്റ് ആയി മാറിയ ജയം രവി ചിത്രം തനിഒരുവന് പിന്നിലെ പ്രചോദനമെന്തെന്ന് വെളിപ്പെടുത്തി സംവിധായകന്‍ മോഹന്‍ രാജ. സിനിമയുടെ വമ്പിച്ച വിജയത്തിന് ശേഷം അതിന്‍റെ രണ്ടാം ഭാഗം അണിയറിയലൊരുങ്ങുന്ന സമയത്താണ് സംവിധായകന്‍ ട്വിറ്ററിലൂടെ ഈ വിവരം പങ്ക് വച്ചത്. തന്‍റെ കൂട്ടുകാരനായ ബി.എസ് മുബാറക്കാണ് തനി ഒരുവന്‍ അണിയിച്ചൊരുക്കാന്‍ പ്രചോതനമായത് എന്ന് മോഹന്‍ രാജ പറയുന്നു.
ഗ്വാട്ടിമാലയിലെ ഇന്ത്യന്‍ അംബാസിഡറും സിവില്‍ സര്‍വീസ് ഉദ്ധ്യോഗസ്ഥനുമായ ബി.എസ് മുബാറക്കാണ് ഒരു സിവില്‍ സര്‍വീസ് എക്സിക്യൂട്ടീവിനെ രൂപപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തനി ഒരുവന്‍റെ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായെന്നും 35 വര്‍മായി കൂടെയുള്ള ബി.എസ് മുബാറക്കിനെ ആസ്പദമാക്കിയുള്ള ജോലിയില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും രാജ ട്വിറ്ററില്‍ പറഞ്ഞു.
ജയം രവിയെക്കൂടാതെ മറ്റാരെല്ലാമാണ് സിനിമയില്‍ അണി നിരക്കുക എന്നതില്‍ തീരുമാനമായിട്ടില്ല. അരവിന്ദ് സ്വാമി, നയന്‍ താര എന്നിവരെ നിലനിര്‍ത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. തനിഒരുവന്‍ 2 ഒന്നാം ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായിരിക്കുമെന്നും മോഹന്‍ രാജ പറഞ്ഞു.
തെലുങ്കില്‍ ധ്രുവ എന്ന പേരിലും ബെങ്കാളിയില്‍ വണ്‍ എന്ന പേരിലും തനിഒരുവന്‍ റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയില്‍ അര്‍ജുന്‍ കപൂര്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരെ അണിനിരത്തി ചിത്രം റീമേക്ക് ചെയ്യുമെന്നതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. വേലായുധത്തിന് ശേഷം വിജയുമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകളും മോഹന്‍ രാജ നടത്തുന്നുണ്ട്.
Adjust Story Font
16