Quantcast

ജാതീയതയും ചരിത്രവും പറയാനൊരുങ്ങി പാ.രഞ്ജിത്ത്; ബിര്‍സ മുണ്ടെയുടെ കഥ വെള്ളിത്തിരയിലേക്ക്

താന്‍ നിര്‍മ്മിച്ച പരിയേറും പെരുമാള്‍ വരെ അംബേത്കര്‍ രാഷാട്രീയവും ദലിതന്‍റെ മുന്നേറ്റവും ശക്തമായി പറഞ്ഞ പാ.രഞ്ജിത്തിന്‍റെ അടുത്ത സിനിമയും ഇതേ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    15 Nov 2018 3:59 PM GMT

ജാതീയതയും ചരിത്രവും പറയാനൊരുങ്ങി പാ.രഞ്ജിത്ത്; ബിര്‍സ മുണ്ടെയുടെ കഥ വെള്ളിത്തിരയിലേക്ക്
X

ദലിത് രാഷ്ട്രീയത്തെ സിനിമയായി രൂപവത്കരിച്ച് തമിഴ് ചലചിത്ര മേഘലയില്‍ തന്‍റേതായ സ്ഥാനം കൈവരിച്ച സംവിധായകനാണ് പാ.രഞ്ജിത്ത്. വടക്കന്‍ ചെന്നൈയിലെ ഒരു പറ്റം യുവാക്കളും അവര്‍ക്കിടയില്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന രാഷ്ട്രീയവും പറഞ്ഞ മഡ്രാസില്‍ തുടങ്ങി താന്‍ നിര്‍മ്മിച്ച പരിയേറും പെരുമാള്‍ വരെ അംബേത്കര്‍ രാഷാട്രീയവും ദലിതന്‍റെ മുന്നേറ്റവും ശക്തമായി പറഞ്ഞ പാ.രഞ്ജിത്തിന്‍റെ അടുത്ത സിനിമയും ഇതേ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു.

സ്വാതന്ത്ര്യ സമര സേനാനിയും ആദിവാസി നേതാവുമായിരുന്ന ബിര്‍സ മുണ്ടെയുടെ ജീവിത കഥയാണ് വെള്ളിത്തിരയിലേക്ക് പാ.രഞ്ജിത് പകര്‍ത്തുന്നത്. ബിയോണ്ട് ദി ക്ലൌഡ്സിന് ശേഷം ഷറീന്‍ മന്ത്രി കേതിയയും കിഷോര്‍ അറോറയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധായകന്‍റെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും.

അരണ്യര്‍ അടിഗര്‍ എന്ന പുസ്തകത്തില്‍ ഏഴ് വര്‍ഷം മുന്‍പ് ബിര്‍സയെക്കുറിച്ച് വായിച്ചപ്പോള്‍ ആ കഥ സിനിമയാക്കുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നതായി പാ.രഞ്ജിത്ത് പറഞ്ഞു. നിര്‍മ്മാതാക്കളായ ഷറീനോടും കിഷോറിനോടും ഈ കാര്യം പറഞ്ഞപ്പോള്‍ അതേ ആവേശത്തില്‍ തന്നെ അവരും ഇതിനെ കണ്ടു. ഇത് മനോഹരമായൊരു ഫീച്ചര്‍ ഫിലിം ആവുമെന്നും ദേശീയ-അന്തര്‍ദേശീയ പ്രേക്ഷക സ്വീകരണം ഈ ചരിത്ര സിനിമക്ക് ലഭിക്കുമെന്നുള്ള വിശ്വാസവും അദ്ദേഹം പങ്ക് വച്ചു.

നമാ പിക്ചേഴ്സുമായി ജോലി ചെയ്യുന്നതില്‍ താന്‍ അതീവ സന്തോഷവാനാണ്. കഥ പങ്ക് വച്ചപ്പോള്‍ അവര്‍ നല്‍കിയ പ്രതികരണങ്ങള്‍ അമ്പരപ്പെടുത്തി. കാലത്തെ അതിജീവിച്ച പോരാളിയാണ് ബിര്‍സ. അദ്ദേഹത്തിന്‍റെ കഥ തങ്ങളെ സ്വാധീനിച്ച പോലെ ഏവരേയും സ്വാധീനിക്കുമെന്ന് ഉറപ്പുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

ബിര്‍സ മുണ്ടെയുടെ ജന്മദിനമായ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം പങ്ക് വക്കുകയായിരുന്നു. ജങ്കള്‍ കി ദവേദാര്‍ എന്ന പുസ്തകത്തിന്‍റെ അവകാശവും അവര്‍ സ്വന്തമാക്കി.

TAGS :

Next Story