Quantcast

കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബില്‍

മോഹന്‍ലാല്‍ നായകനായ വൈശാഖ് ചിത്രം പുലിമുരുകനാണ് ഇതിന് മുന്‍പ് 100 കോടി ക്ലബില്‍ കയറിയ ഏക മലയാള സിനിമ.

MediaOne Logo

Web Desk

  • Published:

    20 Nov 2018 2:52 PM GMT

കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബില്‍
X

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബില്‍ റിലീസ് ചെയ്ത് 40 ദിവസം പിന്നിടുന്നതിനുള്ളിലാണ് കൊച്ചുണ്ണി 100 കോടി പിന്നിടുന്നത്. മോഹന്‍ലാല്‍ നായകനായ വൈശാഖ് ചിത്രം പുലിമുരുകനാണ് ഇതിന് മുന്‍പ് 100 കോടി ക്ലബില്‍ കയറിയ ഏക മലയാള സിനിമ. പുലിമുരുകന്‍ 150 കോടി കളക്ഷന്‍ നേടിയിരുന്നു

പുലിമുരുകന്‍റെ കൂടെ റെക്കോഡ് പങ്കിട്ടാണ് കായംകുളം കൊച്ചുണ്ണിയും രംഗത്ത് വന്നിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാവായ ഗോകുലം ഗോപാലനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണുമാണ് ഈ വിവരെ പുറത്ത് വിട്ടത്. ഇതിനോടനുബന്ധിച്ചുള്ള കണക്കുകളും അവര്‍ പുറത്ത് വിട്ടു.

ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ - 57 കോടി

സാറ്റലൈറ്റ്, ഡിജിറ്റല്‍ - 15 കോടി

ജി.സി.സി - 18 കോടി

ഔട്ട്സൈഡ് ജി.സി.സി - 4.88 കോടി

ഓഡിയോ വീഡിയോ റൈറ്റ്സ് - 1 കോടി

ഡബ്ബിങ് റൈറ്റ്സ് - 3.5 കോടി

ഹിന്ദി അവകാശം - 3 കോടി

ആകെ - 102.32 കോടി

ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ബോബി സഞ്ചയാണ്. മലയാള സിനിമയുടെ കൊമേഴ്സിയല്‍ മേഘലയിലെ വളര്‍ച്ചയായി കായംകുളം കൊച്ചുണ്ണിയുടെ ഈ നേട്ടത്തെ കാണാനാകും

ये भी पà¥�ें- കവര്‍ച്ചക്കാരന്‍ കൊച്ചുണ്ണിക്ക് പ്രേക്ഷകരുടെ മനസ്സ് കട്ടെടുക്കാനായോ?  റിവ്യു വായിക്കാം

TAGS :

Next Story