Quantcast

കാവേരിജലം: കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം

MediaOne Logo

Sithara

  • Published:

    18 Jan 2017 12:08 PM GMT

കാവേരിജലം: കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം
X

കാവേരിജലം: കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം

കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പലയിടങ്ങളിലും റോഡ് ഉപരോധിച്ചു

തമിഴ്നാടിന് 6000 ഘനയടി കാവേരി നദീജലം വിട്ടു നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. പ്രതിഷേധം പലിയിടങ്ങളിലും സംഘര്‍ഷത്തിന് വഴിമാറി. മാണ്ഡ്യ, മൈസൂര്‍ ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ‌‌‌

സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ ബംഗളുരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് മാണ്ഡ്യയിലെ എംപിയുള്‍പ്പെടെയുള്ള ജനതാദള്‍ എസ് ജനപ്രതിനിധികള്‍ രാജിവെച്ചു. സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് വൈകീട്ട് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

TAGS :

Next Story