Quantcast

കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത് 150 രൂപയുടെ ബാങ്ക് അക്കൌണ്ടുമായി

MediaOne Logo

admin

  • Published:

    1 Feb 2017 1:04 AM GMT

കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത് 150 രൂപയുടെ ബാങ്ക് അക്കൌണ്ടുമായി
X

കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത് 150 രൂപയുടെ ബാങ്ക് അക്കൌണ്ടുമായി

പുരുവാഞ്ചല്‍ സേന അധ്യക്ഷന്‍ ആദര്‍ശ് ശര്‍മയുടെ ബാങ്ക് അക്കൌണ്ടില്‍ ആകെയുള്ളത് കേവലം 150 രൂപ മാത്രം.

ജെഎന്‍യുഎസ്‍‌യു പ്രസിഡന്‍റ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പുരുവാഞ്ചല്‍ സേന അധ്യക്ഷന്‍ ആദര്‍ശ് ശര്‍മയുടെ ബാങ്ക് അക്കൌണ്ടില്‍ ആകെയുള്ളത് കേവലം 150 രൂപ മാത്രം. വാടക വീട്ടില്‍ താമസിക്കുന്ന ഇയാള്‍ മാസങ്ങളായി വാടകയും കൊടുക്കാറില്ല. ബീഹാര്‍ സ്വദേശിയായ ശര്‍മക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശര്‍മ വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററുകളില്‍ ഒപ്പിട്ടിരിക്കുന്നത് ശര്‍മയാണ്. പാര്‍ലമെന്‍റിന് സമീപത്തായി പൊതുസ്ഥലങ്ങളിലാണ് വിവാദ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും എത്തി ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായാണ് പുരുവാഞ്ചല്‍ സേന അവകാശപ്പെടുന്നത്.

TAGS :

Next Story