കനയ്യക്കെതിരെ ഷൂ എറിഞ്ഞു
കനയ്യക്കെതിരെ ഷൂ എറിഞ്ഞു
കനയ്യയെ പോലുള്ള രാജദ്രോഹികളെ സംസാരിക്കാനനുവദിക്കരുതെന്ന് പറഞ്ഞായിരുന്നു ഷൂ എറിഞ്ഞത്
ജവഹര്‍ലാല്‍ നെഹ്‍റു സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെതിരെ ഷൂ ഏറ്. ഹൈദരാബാദില്‍ ഒരു വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഷൂവെറിഞ്ഞ ആളെ പൊലീസ് സ്ഥലത്തു നിന്നും മാറ്റി. രാജ്യത്താകമാനമുള്ള സര്‍വ്വകലാശാലകളില്‍ അശാന്തി വിതച്ചതിന് മോദി ഭരണകൂടത്തിനെതിരെ കനയ്യ ആഞ്ഞടിക്കുന്നതിനിടെയായിരുന്നു സംഭവം. അധ്യാപകരെയും വിദ്യാര്‍ഥികളെയും വേട്ടയാടുന്ന രീതി നോക്കുകയാണെങ്കില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെയും ജെഎന്‍യുവിലെയും നടപടികളില്‍ സമാനതകളേറെയാണെന്ന് കനയ്യ കൂട്ടിച്ചേര്‍ത്തു, കനയ്യയെ പോലുള്ള രാജദ്രോഹികളെ സംസാരിക്കാനനുവദിക്കരുതെന്ന് പറഞ്ഞായിരുന്നു ഷൂ എറിഞ്ഞത്.
സര്‍വ്വകലാശാലകള്‍ക്കു നേരെ ഭീകരമായ കടന്നാക്രമണമാണ് നടക്കുന്നതെന്ന് ഹൈദരാബാദില്‍ ഒരു സെമിനാറില്‍ പങ്കെടുത്ത് കനയ്യ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം നഷ്ടമാകുകയാണെന്ന ആരോപണം നീതീകരിക്കാവുന്നതല്ല. എന്തുകൊണ്ടാണ് എല്ലായിടത്തും സമാന സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്? എന്തുകൊണ്ടാണ് സര്‍വ്വകലാശാലകള്‍ യുദ്ധഭൂമികളായി മാറുന്നത്? ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കാന്‍ ആരാണ് പ്രേരണ നല്‍കുന്നതെന്ന തികച്ചും യുക്തിസഹജമായ ചോദ്യം ചോദിക്കാന്‍ നാം തയ്യാറാകണം - കനയ്യ പറഞ്ഞു.
Adjust Story Font
16