കശ്മീർ പ്രശ്നം ലോക്സഭ ഇന്ന് ചർച്ച ചെയ്യും
കശ്മീർ പ്രശ്നം ലോക്സഭ ഇന്ന് ചർച്ച ചെയ്യും
കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
കശ്മീർ പ്രശ്നം ലോക്സഭ ഇന്ന് ചർച്ച ചെയ്യും. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ട്രസ്റ്റ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
രാജ്യസഭയിൽ ആദ്യദിനം തന്നെ ജമ്മു കശ്മീരിലെ സ്ഥിതിവിശേഷവും സൈനിക നടപടികളും ചർച്ച ചെയ്തിരുന്നു. ഇതിൽ ബിജെപിയെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും കഴിയുകയും ചെയ്തു. സംയമനം പാലിക്കാൻ സംസ്ഥാന സർക്കാരിനോടും സൈന്യത്തോടും ആവശ്യപ്പെട്ടിരുന്നുവെന്നാണ് രാജ്നാഥ് സിങ്ങ് പറഞ്ഞത്. പെല്ലറ്റാക്രമണം സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ആഭ്യന്തര മന്ത്രിക്ക് കഴിഞ്ഞതുമില്ല. സമാനമായ രീതിയിൽ ബി.ജെ.പിയെ ലോക്സഭയിലും പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ലക്ഷ്യമിടുന്നത്.
ട്രസ്റ്റ് നിയമ ഭേദഗതി ബിൽ ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലി ലോക്സഭയിൽ അവതരിപ്പിക്കും. പരിഹാര വനവത്കരണ ബിൽ രാജ്യസഭ പരിഗണിക്കും.
Adjust Story Font
16