ശ്രീകോവിലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ശനി ശിംഗനാപൂര്‍ ക്ഷേത്രം ട്രസ്റ്റ്
ശ്രീകോവിലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ശനി ശിംഗനാപൂര്‍ ക്ഷേത്രം ട്രസ്റ്റ്
ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നും ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുമാണ് ക്ഷേത്രം ട്രെസ്റ്റിന്റെ തീരുമാനം.
മഹാരാഷ്ട്രയിലെ ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ക്ഷേത്രം ട്രസ്റ്റ്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ക്ഷേത്രം ട്രസ്റ്റ് തീരുമാനം മാറ്റിയത്.
ഏപ്രില്‍ രണ്ടിന് നടന്ന പ്രത്യേക പൂജക്കിടെ പുരുഷന്‍മാര്‍ വിലക്കുകള്‍ ലംഘിച്ച് ശ്രീകോവിലിലേക്ക് കടന്നതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കും ട്രസ്റ്റ് പ്രവേശനം അനുവദിച്ചിരുന്നു. അതേസമയം തന്നെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ നടത്തിയ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നും ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുമാണ് ക്ഷേത്രം ട്രെസ്റ്റിന്റെ തീരുമാനം. ആരാധനാലയങ്ങളില്‍ സ്ത്രീ പുരുഷ വിവേചനം പാടില്ലെന്ന ബോംബൈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പുരുഷന്‍മാര്‍ക്കൊപ്പം രണ്ട് സ്ത്രീകളെയും ശ്രീകോവിലിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
ഏപ്രില്‍ രണ്ടിന് നടന്ന പ്രത്യേക പൂജക്കിടെ പുരുഷന്‍മാര്‍ വിലക്കുകള്‍ ലംഘിച്ച് ശ്രീകോവിലിലേക്ക് കടന്നതിനെ തുടര്‍ന്നാണ് ട്രസ്റ്റ് സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയത്. എന്നാല്‍ പ്രദേശവാസികളിലൊരു വിഭാഗവും ക്ഷേത്രം ട്രസ്റ്റിലെ അംഗങ്ങളില്‍ ചിലരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ട്രസ്റ്റ് നിലപാട് മാറ്റുകയായിരുന്നു. വിഷയത്തില്‍ തുടര്‍ നിര്‍ദേശങ്ങള്‍ക്കായി ബോംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് ട്രെസ്റ്റിന്റെ തീരുമാനമെന്നാണ് വിവരം.
അതേസമയം ശനി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന വനിതകള്‍ മാനഭംഗം ക്ഷണിച്ചുവരുത്തുന്നു എന്ന സ്വാമി സ്വരൂപാനന്ദയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്ല്യ സ്ഥാനമാണുള്ളതെന്നും പ്രശസ്തിക്ക് വേണ്ടിയാണ് സ്വാമി സ്വരൂപാനന്ദ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ക്ഷേത്ര പ്രവേശന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭൂമാത രണ്‍രാഗിണി ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി പറഞ്ഞു. ഇത്തരത്തില്‍ പ്രസ്താവന നടത്തിയ സ്വാമി മാപ്പ് പറയണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു.
Adjust Story Font
16