ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് എഫ്ഐആര്‍
ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് എഫ്ഐആര്‍
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ആയുധങ്ങളുമായി ആക്രമണം നടത്തിയെന്നും പൊലീസ് എഫ്ഐആര്‍.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ആയുധങ്ങളുമായി ആക്രമണം നടത്തിയെന്നും പൊലീസ് എഫ്ഐആര്‍. സമാന്തരഭക്ഷണശാല നടത്തിയതിന്റെ പേരില്‍ പൊലീസ് അക്രമത്തിന് ഇരയായ വിദ്യാര്‍ഥിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അറസ്റ്റിലായ 27 വിദ്യാര്‍ഥികളെയും 3 അധ്യാപകരെയും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു
രോഹിത്ത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വി സി അപ്പാറാവു തിരിച്ചെത്തിയതോടെ ഉയര്‍ന്ന പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധം നേരിടാന്‍ പൊലീസും സര്‍വകലാശാല അധികൃതരും കടുത്ത നടപടികളാണ് സ്വീകരിച്ചത്. വിസിയുടെ വസതി ഉപരോധിച്ച വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുകയും വിദ്യാര്‍ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായും റദ്ദ് ചെയ്തുകൊണ്ട് വിദ്യാര്‍ഥികളുടെ സമരത്തെ ഇല്ലാതാക്കാനാണ് സര്‍വ്വകലാശാല അധികൃതരുടെ ശ്രമം.
സര്‍വ്വകലാശാല ഭക്ഷണശാല അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സമാന്തര ഭക്ഷണശാല നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരേ പൊലീസ് നടത്തിയ ആക്രമണത്തിലാണ് ഉദയഭാനുവിന് പരിക്കേറ്റത്. ഉദയഭാനുവിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. വിദ്യാര്‍ഥികള്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ആയുധങ്ങള്‍ കൈവശമുണ്ടായിരുന്നുവെന്നും ആരോപിച്ചാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
സര്‍വ്വകലാശാലക്ക് മുന്നില്‍ യുദ്ധസമാനനമായ അവസ്ഥയാണുള്ളത്. തെലുങ്കാന പൊലീസിന്റെ ക്യാമ്പായി സര്‍വ്വകലാശാലയെ മാറ്റിയെന്നും തടവുകാരെപ്പോലെയാണ് സര്‍വ്വകലാശാലയില്‍ കഴിയുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Adjust Story Font
16