Quantcast

പിഴയടച്ചില്ല : ആര്‍ട്ട് ഓഫ് ലിവിംഗിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം

MediaOne Logo

admin

  • Published:

    20 Jun 2017 8:26 AM GMT

പിഴയടച്ചില്ല : ആര്‍ട്ട് ഓഫ് ലിവിംഗിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം
X

പിഴയടച്ചില്ല : ആര്‍ട്ട് ഓഫ് ലിവിംഗിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം

5 കോടിയില്‍ ഇനി അടക്കാന്‍ ബാക്കിയുള്ള 4.75 കോടി ഇന്ന് അടക്കണമെന്നാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം.

ഡല്‍ഹി യമുന തീരത്ത് സാംസ്കാരിക സമ്മേളനം നടത്തി പരിസ്ഥിതി നാശം വരുത്തിയതിന് ചുമത്തിയ നഷ്ടപരിഹാര തുക തിരിച്ചടക്കാത്തതില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം. 5 കോടിയില്‍ ഇനി അടക്കാന്‍ ബാക്കിയുള്ള 4.75 കോടി ഇന്ന് അടക്കണമെന്നാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം. കേസ് അടുത്തമാസം 19 ന് വീണ്ടും പരിഗണിക്കും.

ഡല്‍ഹി യമുന തീരത്ത് കോടികള് പൊടിച്ച് മൂന്ന് ദിവസം നടത്തിയ സാംസ്കാരിക സമ്മേളനം മേഖലയില്‍ വന്‍ പരിസ്ഥതി നാശമുണ്ടാക്കിയെന്ന വിലയിരുത്തിയാണ് ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് 5 കോടി പിഴ വിധിച്ചത്. തുക അടക്കില്ലെന്ന് ആദ്യം ശ്രീ ശ്രീ രവിശങ്കര്‍ നിലപാടെടുത്തെങ്കിലും പിന്നീട് 25 ലക്ഷം രൂപ അടച്ചതോടെ പരിപാടി നത്താന്‍ ട്രീബ്യൂണല്‍ അനുവാദം നല്കുകയായിരുന്നു. എന്നാല് സമ്മേളനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടം ബാക്കി തുകയടക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് തയ്യാറാകാത്തതോടെയാണ് ഹരിത ട്രിബ്യൂണല്‍ അന്ത്യ ശാസനം നല്‍കയിരിക്കുന്നത്.

ഇന്ന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ ഡല്‍ഹി വികസന അതോറിറ്റിയില്‍ 4.75 കോടി അടക്കാനാണ് നിര്‍ദ്ദേശം. ലംഘിച്ചാല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് നിയമ നടപടികള്‍ നേരിടേണ്ടിവരും. ഈ തുകക്ക് ബാങ്ക് ഗ്യാരണ്ടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശീ ശ്രീ രവിശങ്കര്‍ നല്‍കിയ അപേക്ഷ നേരത്തെ ട്രിബ്യൂണല്‍ തള്ളിയിരുന്നു കേസില്‍ നേരത്തെ നിയോഗിച്ച വിദഗ്ധ സമിതിയോട് യമുനാ തീരം വീണ്ടും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

TAGS :

Next Story