പൊലീസിനെതിരെ പരാതിപ്പെട്ടവര്‍ക്ക് പൊലീസിനെ അതിക്രമിച്ചു എന്ന പരാതിയില്‍ കേസ്
പൊലീസിനെതിരെ പരാതിപ്പെട്ടവര്‍ക്ക് പൊലീസിനെ അതിക്രമിച്ചു എന്ന പരാതിയില്‍ കേസ്
ചേവായൂര്‍ സ്വദേശി പുഷ്പ, മക്കളായ പ്രിന്‍റു, മനുപ്രസാദ്, സുഹൃത്ത് അല്‍ഫാസ് എന്നിവര്‍ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
പൊലീസ് മര്‍ദ്ദിച്ചു എന്ന് പരാതിപ്പെട്ടവര്‍ക്കെതിരെ പൊലീസിനെ അതിക്രമിച്ചു എന്ന പരാതിയില്‍ കേസ്. ചേവായൂര്‍ സ്വദേശികളായ മനുപ്രസാദ്, പ്രിന്‍റു, അല്‍ഫാസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.
മൂന്നുപേരെയും നിര്‍ബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ്ജാക്കി എന്നും കള്ളക്കേസുകള്‍ ചുമത്തി എന്നുമാണ് ആരോപണം. ചില്ലറയില്ലാത്തതിനാല്‍ ബസ്സില്‍ നിന്നും ഇറക്കിവിട്ടത് പരാതിപ്പെടാന്‍ ചെന്ന വീട്ടമ്മയെയും മക്കളെയും ചേവായൂര്‍ സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചു എന്നായിരുന്നു ആരോപണം. ചേവായൂര്‍ സ്വദേശി പുഷ്പ, മക്കളായ പ്രിന്‍റു, മനുപ്രസാദ്, സുഹൃത്ത് അല്‍ഫാസ് എന്നിവര്‍ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. എന്നാല്‍ പരാതി നല്‍കാന്‍ വന്നവര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് ചേവായൂര്‍ സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഒഫീസര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പരാതിയിലാണ് മനുപ്രസാദ്, പ്രിന്‍റു, അല്‍പാസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. പൊലീസ് കള്ളക്കേസ് ചമച്ചു എന്നാണ് ആരോപണം. നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജാക്കി. മര്‍ദ്ദിച്ചെന്നും പരാതിക്കാര്‍ പറയുന്നു. മൂന്നു പേരെയും കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Adjust Story Font
16