Quantcast

ജിഎസ്ടി യോഗം രണ്ടാം ദിനത്തില്‍; നിരക്ക് നിര്‍ണയം പ്രധാന അജണ്ട

MediaOne Logo

Sithara

  • Published:

    30 Jun 2017 7:23 PM GMT

ജിഎസ്ടി യോഗം രണ്ടാം ദിനത്തില്‍; നിരക്ക് നിര്‍ണയം പ്രധാന അജണ്ട
X

ജിഎസ്ടി യോഗം രണ്ടാം ദിനത്തില്‍; നിരക്ക് നിര്‍ണയം പ്രധാന അജണ്ട

ആഡംബര വസ്തുക്കള്‍ക്കുള്ള നികുതി വര്‍ധിപ്പിച്ച് അവശ്യവസ്തുക്കള്‍ക്കുള്ള നികുതി പരമാവധി കുറക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.

ജിഎസ്ടി കൌണ്‍സിലിന്റെ സുപ്രധാന ത്രിദിന യോഗം രണ്ടാം ദിവസത്തിലേക്ക്. ജിഎസ്ടിയുടെ പ്രധാന കടമ്പകളിലൊന്നായ നിരക്ക് നിര്‍ണയമാണ് ഇന്നത്തെ അജണ്ടകളില്‍ മുഖ്യം. ആഡംബര വസ്തുക്കള്‍ക്കുള്ള നികുതി വര്‍ധിപ്പിച്ച് അവശ്യവസ്തുക്കള്‍ക്കുള്ള നികുതി പരമാവധി കുറക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.

നവംബര്‍ 22ഓടെ തര്‍ക്ക വിഷയങ്ങളില്‍ പൊതു സമ്മതം നേടിയെടുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിലേക്കെത്തുന്നതിന് മറികടക്കേണ്ട നികുതി നിരക്ക് നിര്‍ണയം സംബന്ധിച്ചാണ് ഇന്നത്തെ പ്രധാന ചര്‍ച്ച. 6,12,18,26 എന്നിങ്ങനെ നാല് നിരക്കുകളാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്.
നിരക്ക് നിര്‍ദേശങ്ങളില്‍ 26 ശതമാനത്തില്‍ ഉള്‍പ്പെടുന്നത് ആഡംബര വസ്തുക്കളായതിനാല്‍ നിരക്ക് മുപ്പതോ മുപ്പത്തിയഞ്ചോ ആക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

26 ശതമാനത്തിന് മേല്‍ നികുതിയുള്ള ഇനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തി ജിഎസ്ടി നഷ്ടപരിഹാരത്തുക കണ്ടെത്താനുള്ള കേന്ദ്ര നീക്കത്തിനും കേരളം എതിരാണ്. നികുതി പിരിക്കുന്നതില്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്റെയും പങ്ക്, പ്രവര്‍ത്തി വിഭജനം എന്നിവയും യോഗം ചര്‍ച്ച ചെയ്യും. ജിഎസ്ടി നഷ്ടപരിഹാര തുക സംബന്ധിച്ച് ഇന്നലെ നടന്ന ചര്‍ച്ചയില്‍ നികുതി നിരക്ക് 14 ശതമാനമായി നിശ്ചയിച്ചു.

2015-16 അടിസ്ഥാന വര്‍ഷമാക്കി മുകളിലേക്കുള്ള 5 വര്‍ഷത്തെ നികുതി വര്‍ധനവിന്റെ ശരാശരി എന്ന രീതിയില്‍ നഷ്ടപരിഹാരം കണക്കാക്കാനും ധാരണയായിട്ടുണ്ട്. മൂന്ന് ദിവസത്തെ യോഗമാണ് നിശ്ചയിച്ചിരുന്നത് എങ്കിലും ചര്‍ച്ചകള്‍ വേഗത്തിലാക്കി രണ്ടാം ദിവസമായ ഇന്ന് തന്നെ യോഗം പിരിയുമെന്നാണ് സൂചന.

TAGS :

Next Story