Quantcast

തമിഴ്‍നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; സുപ്രിംകോടതി വിധി നിര്‍ണായകം

MediaOne Logo

Sithara

  • Published:

    17 July 2017 8:31 AM IST

തമിഴ്‍നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; സുപ്രിംകോടതി വിധി നിര്‍ണായകം
X

തമിഴ്‍നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; സുപ്രിംകോടതി വിധി നിര്‍ണായകം

കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോട്ടില്‍ ശശികലയെ പിന്തുണക്കുന്നവരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് പനീര്‍ശെല്‍വത്തിന്‍റെ ക്യാംപും കരുനീക്കങ്ങള്‍ തുടരുകയാണ്

തമിഴ്‍നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോട്ടില്‍ ശശികലയെ പിന്തുണക്കുന്നവരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് പനീര്‍ശെല്‍വത്തിന്‍റെ ക്യാംപും കരുനീക്കങ്ങള്‍ തുടരുകയാണ്.

ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലുള്ള സുപ്രീംകോടതി വിധി കൂടി പുറത്തുവന്നാല്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ള പിരിമുറുക്കത്തിന് ഒന്നുകൂടി ആക്കം കൂടും. കേസില്‍ ശശികലയെ കുറ്റവിമുക്തയാക്കിയ കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇന്നോ നാളെയോ വിധി വന്നേക്കും.

TAGS :

Next Story